video
play-sharp-fill

ശ്രീനാഥ് ഭാസിക്ക് അമ്മയില്‍ ഉടന്‍ അംഗത്വം നല്‍കില്ല; നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നത് വരെ മാറ്റിനിറുത്തും

ശ്രീനാഥ് ഭാസിക്ക് അമ്മയില്‍ ഉടന്‍ അംഗത്വം നല്‍കില്ല; നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നത് വരെ മാറ്റിനിറുത്തും

Spread the love

സ്വന്തം ലേഖിക

കൊച്ചി: നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നതു വരെ യുവനടൻ ശ്രീനാഥ് ഭാസിക്ക് അംഗത്വം നല്‍കേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനിച്ചു.

ഇന്നലെ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെയ്ൻ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരും. നിഖില വിമല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് അംഗത്വം നല്‍കാനും തീരുമാനിച്ചു.

അമ്മയുടെ വാര്‍ഷിക പൊതുയോഗം കലൂരിലെ ഗോകുലം കണ്‍വെൻഷൻ സെന്ററില്‍ ഇന്ന് രാവിലെ 10 ന് ആരംഭിക്കും.