video
play-sharp-fill

ഇന്ത്യ- ശ്രീലങ്ക 20-20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകും;   മത്സരത്തിന് കനത്ത സുരക്ഷ

ഇന്ത്യ- ശ്രീലങ്ക 20-20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകും;  മത്സരത്തിന് കനത്ത സുരക്ഷ

Spread the love

 

സ്വന്തം ലേഖകൻ

ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക 20-20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. നാളെ നടക്കുന്ന മത്സരത്തിൽ ആശങ്കയിലാണ് ബിസിസിഐ. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ ബർസാപര സ്റ്റേഡിയത്തിലാണ് ടി20 നടക്കുക.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കലാപ ഭീഷണി നിലനിൽക്കുന്നതാണ് ബിസിസിഐ കുഴപ്പത്തിലാക്കുന്നത്. കനത്ത സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് പേഴ്സ്, താക്കോൽ, മൊബൈൽ ഫോൺ എന്നിവ മാത്രമെ അനുവദിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്ററോ ബാനറുകളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രമൺ ദത്ത അറിയിച്ചു. നാളെ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മാറ്റമുണ്ടാകില്ലെന്നും നിശ്ചയിച്ചത് പോലെ നടക്കുമെന്നും നേരത്തെ അദ്ദേഹം ഉറപ്പുനൽകിയിരുന്നു. മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും കളിക്കുക. ഇതിൽ ആദ്യ മത്സരാണ് ഗുവാഹത്തിയിൽ നടക്കുന്നത്.