play-sharp-fill
ശ്രീജേഷ് സംസ്ഥാന സ്‌കൂള്‍ കായികമേള അംബാസഡര്‍; ഉദ്ഘാടനം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍

ശ്രീജേഷ് സംസ്ഥാന സ്‌കൂള്‍ കായികമേള അംബാസഡര്‍; ഉദ്ഘാടനം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍

കൊച്ചി: ഒളിമ്പിക്സ് മെഡല്‍ ജേതാവും പ്രശസ്ത ഹോക്കി താരവുമായ പി.ആർ. ശ്രീജേഷ് സംസ്ഥാന കായികമേള ബ്രാൻഡ് അംബാസഡറാകും.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ നാലിന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടനവേദി മഹാരാജാസ് കോളേജ് ഗ്രൗണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തേ കലൂർ ജവഹർലാല്‍ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
സാങ്കേതിക കാരണങ്ങളാലാണ് വേദി മാറ്റമെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച്‌ മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളേജ് മൈതാനിയില്‍ അരങ്ങേറും. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000-ഓളം കുട്ടികള്‍ മത്സരിക്കുമെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.