ശ്രീറാമിന്റെ സുഹൃത്ത് വഫയ്ക്ക് ഐ.എ.എസ് – ഐ.പി.എസ് സൗഹൃദ വലയം: സുഹൃത്തുക്കളെല്ലാം ഉന്നതരായ ഐ.എ.എസ് ഉദ്യോഗസ്ഥർ; വിവാഹ ബന്ധം വേർപ്പെടുത്തിയ വഫ മോഡലിംഗിലും സജീവം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ യുവ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരോട് ആൺ പെൺ വ്യത്യാസമില്ലാതെ സൗഹൃദമുള്ള തിരുവനന്തപുരം സ്വദേശി ആര് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമുണ്ടാകില്ല. അത് സൗന്ദര്യത്തിലും പെരുമാറ്റത്തിലും നൂറ് ശത്മാനം അത്മാർത്ഥത കാട്ടുന്ന വഫ തന്നെയാണ്. ഏതൊരു ഐ.എ.എസുകാരോടും അങ്ങോട്ട് കയറി സൗഹൃദം സ്ഥാപിക്കുന്ന വഫയുടെ ലക്ഷ്യങ്ങൾ എന്താണ് എന്നത് പക്ഷേ, ദുരൂഹമായി ഇപ്പോഴും തുടരുന്നു.
വഫ ഫിറോസിന് കഴിഞ്ഞ ഒന്നരവർഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ്. വർഷങ്ങളായി അബുദാബിയിൽ മോഡലിങ് രംഗത്തു സജീവമായ ഇവർ കുറച്ചുനാൾ മുൻപു വിവാഹബന്ധം വേർപെടുത്തി.
വഫ അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായതോടെ ഈയിടെയാണ് വഫ നാട്ടിലെത്തിയത്. ഭർത്താവ് മറൈൻ എൻജിനീയറാണ്. താനും വിദേശത്തായിരുന്നു. മോഡലിങ് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ മകൾക്കൊപ്പം പട്ടം മരപ്പാലത്തിന് സമീപമാണ് താമസമെന്നാണ് പൊലീസിനോട് വഫ പറഞ്ഞത്. തിരുവനന്തപുരം – കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തിൽപ്പട്ട കാർ രജിസ്റ്റർ ചെയ്തിരുന്നത്.
ഫേസ്ബുക്കിലൂടെയാണ് ശ്രീറാമുമായി സൗഹൃദത്തിലായതെന്നാണ് വഫയുടെ മൊഴി. മൂന്നാർ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനയാണ് സൗഹൃദത്തിലേക്ക് നയിച്ചതെന്നാണ് വാദം.
ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ടെന്നും പറയപ്പെടുന്നു. ഈയിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ ഐ.പി.എസ്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം നൽകിയിരുന്നു. മെറിൻ ജോസഫ് ഐ.പി.എസിനെയാണ് സഹായിച്ചതെന്നാണ് സൂചന. മെറിനും ശ്രീറാമും സുഹൃത്തുക്കളാണ്. മെറിന് വഫയെ പരിചയപ്പെടുത്തിയത് ശ്രീറാമാണോ എന്ന സംശയമുണ്ട്. എന്നാൽ ഈ വഴിക്ക് അന്വേഷണം പോകാനിടയില്ല.
പോലീസിനും മജിസ്‌ട്രേറ്റിനും മുൻപാകെയാണ് വഫ മൊഴി നൽകിയത്. സംഭവം നടന്നയുടൻ താനാണ് കാർ ഓടിച്ചതെന്ന് പറഞ്ഞ വഫ പിന്നീട് മൊഴി അപ്പാടെ മാറ്റുകയായിരുന്നു. വിദേശപരിശീലനം കഴിഞ്ഞ് ജോലിയിൽ തിരികെ കയറിയതിന്റെ പാർട്ടി കഴിഞ്ഞാണ് ശ്രീറാം വന്നത്. മദ്യപിച്ചതിനാൽ വാഹനമോടിക്കേണ്ടെന്ന് താൻ പറഞ്ഞു.
എന്നാൽ ശ്രീറാം കേട്ടില്ല. താക്കോൽ വാങ്ങി കവടിയാറിൽനിന്ന് കാറെടുത്തു. വാഹനം അമിതവേഗത്തിലായിരുന്നു. പബ്ലിക് ഓഫിസിന് മുന്നിലെത്തിയപ്പോൾ കാറിന് നിയന്ത്രണം തെറ്റുന്നതായി തോന്നി. ഉടൻതന്നെ ബ്രേക്ക് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു എന്നാണ് വഫയുടെ മൊഴി.