play-sharp-fill
കിംസ് ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമൻ സുഖവാസം:  കൂട്ടുനിൽക്കുന്നത് ആശുപത്രിയിലെ യുവഡോക്ടർമാർ; എല്ലാം സൗജന്യമാക്കി ആക്കി കിംസ് മാനേജ്മെന്റ്: സാധാരണക്കാരൻ ജയിലിൽ കിടക്കുമ്പോൾ  സ്വാധീനമുള്ള സിവിൽ സർവീസുകാരൻ എസി മുറിയിൽ സസുഖം വാഴുന്നു

കിംസ് ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമൻ സുഖവാസം: കൂട്ടുനിൽക്കുന്നത് ആശുപത്രിയിലെ യുവഡോക്ടർമാർ; എല്ലാം സൗജന്യമാക്കി ആക്കി കിംസ് മാനേജ്മെന്റ്: സാധാരണക്കാരൻ ജയിലിൽ കിടക്കുമ്പോൾ സ്വാധീനമുള്ള സിവിൽ സർവീസുകാരൻ എസി മുറിയിൽ സസുഖം വാഴുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഐഎഎസ്സുകാരൻ ശ്രീറാം വെങ്കിട്ടരാമന് കിംസ് ആശുപത്രിയിൽ സുഖവാസം. ആശുപത്രി മാനേജ്മെന്റിന്റെ ഒത്താശയോടെ എസി മുറിയിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷമായാണ് ശ്രീറാം കഴിയുന്നത്. 24 മണിക്കൂറും മൊബൈൽ ഫോൺ ഉപയോഗിക്കാനും, സോഷ്യൽ മീഡിയയിലൂടെ സജീവമാകാനും ആശുപത്രിയിലെ എസി മുറിയിൽ ഇരുന്ന് ശ്രീരാമന് സാധിക്കുന്നുണ്ട്. വാഹനാപകടത്തിൽ പ്രതിചേർക്കപ്പെട്ട സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യങ്ങളെല്ലാം ഐഎഎസ് എന്ന മൂന്നക്ഷരത്തിന്റെ പദവിയുള്ള ശ്രീറാമിന് കിംസ് ആശുപത്രി ലഭിക്കുന്നുണ്ട്. സമാനമായ കുറ്റം ചുമത്തപ്പെട്ട സാധാരണക്കാരായ ആളുകൾ ആളുകൾ ജയിലിൽ കഴിയുമ്പോഴാണ് ശ്രീറാം തന്റെ പദവിയുടെ ബലത്തിൽ ആശുപത്രിയിലെ എസി മുറിയിൽ ആഘോഷത്തോടെ കഴിയുന്നത്.
കഴിഞ്ഞ ദിവസം രാത്രി മദ്യലഹരി അമിതവേഗത്തിൽ എത്തിയ വാഹനം ഇടിച്ച് മാധ്യമപ്രവർത്തകർ മരിച്ചതോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ പോലീസ് കസ്റ്റഡിയിൽ ആകുന്നത്. വൈദ്യപരിശോധനയ്ക്ക് രക്തം നൽകാതിരുന്ന ശ്രീറാം ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലെത്തി എത്തി അഡ്മിറ്റ് അഡ്മിറ്റ് ആക്കുകയായിരുന്നു. സിവിൽ സർവീസ് എടുക്കുംമുമ്പ് ഡോക്ടറായിരുന്നു ശ്രീറാം. അന്ന് ശ്രീരാമനോടൊപ്പം പഠിച്ചവരിൽ പലരും ഇപ്പോൾ കിംസ് ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കൊപ്പം സുഖവാസത്തിന് ആയാണ് ശ്രീറാം കിംസ് ആശുപത്രിയിൽ കഴിയുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് കഴിയുന്ന പ്രതികളെ നാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ വാർഡൻ ജെയിൻ വാർഡിൽ പ്രവേശിപ്പിക്കണം എന്നാണ് ചട്ടം മറ്റേതെങ്കിലും വാർഡിൽ ആണ് പ്രതി കഴിയുന്നത് എങ്കിൽ ഈ വാർഡ് അല്ലെങ്കിൽ ആശുപത്രി മുറി ജയിലിലായി വിജ്ഞാപനം പുറപ്പെടുവിക്കും. എന്നാൽ ശ്രീറാമിന്റെ കാര്യത്തിൽ ഇതിൽ ഇത്തരമൊരു നീക്കം ഇതുവരെ ഉണ്ടായിട്ടില്ല ഇല്ല. അതുകൊണ്ട് തന്നെ എന്നെ സിറ നിലവിൽ ശ്രീറാം നിലവിൽ കിംസ് ആശുപത്രിയിൽ കഴിയുന്നത് ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കാര്യമായ അസുഖം ഒന്നും ഇല്ലാത്ത ശ്രീരാമന് ജയിലിൽ കഴിയുന്നത് ഒഴിവാക്കാൻ കിംസ് ആശുപത്രി അധികൃതർ വഴിവിട്ട സഹായം ചെയ്യുന്നുണ്ട്. ശ്രീറാമിന്റെ സുഹൃത്തുക്കളായ ഡോക്ടർമാർ തന്നെയാണ് ഇദ്ദേഹത്തെ ഇപ്പോൾ പരിശോധിക്കുന്നത്. തന്റെ സുഹൃത്തായ ഐഎഎസ് ഓഫീസർക്ക് അസുഖം ഉണ്ടെന്ന് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതും ഇതേ ഡോക്ടർമാർ തന്നെയാണ്. എന്നാൽ എന്നാൽ ഇത് ക്രമവിരുദ്ധമാണ് എന്ന ആരോപണമാണ് ഇപ്പോൾ ഇപ്പോൾ കേരള പത്രപ്രവർത്തക യൂണിയൻ ഉയർത്തുന്നത്. ശ്രീറാം വെങ്കിട്ടരാമന് പ്രത്യക്ഷത്തിൽ പരിക്കുകളോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നിലവിലില്ല. ഈ സാഹചര്യത്തിൽ ശ്രീറാമിനെ ജയിലിലേക്ക് മാറ്റുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഇപ്പോൾ മാധ്യമ പ്രവർത്തകർ ആവശ്യപ്പെടുന്നത്. പരിക്ക് ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിന് വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ പരിശോധന ആവശ്യമാണെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെടുന്നു. ഇത്തയുടെ പോലീസിന്റെ നിലപാടും വിവാദമായിട്ടുണ്ട്. രാത്രി 12.12 അപകടമുണ്ടായ സംഭവത്തിൽ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയിട്ടും പുലർച്ചെ 7 മണിയോടെയാണ് സംഭവം അറിഞ്ഞതാണ് പ്രഥമവിവര റിപ്പോർട്ടിൽ പോലീസ് സൂചിപ്പിച്ചിരിക്കുന്നത്. വാഹനം ഓടിച്ചത് ആരാണ് അറിയില്ലെന്നും, മദ്യപിച്ചിട്ടുണ്ടോ എന്ന് എന്ന വ്യക്തമായ സൂചന ഇല്ലെന്നാണ് പ്രഥമ വിവര റിപ്പോർട്ട് എഴുതിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടരാമൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാധ്യമപ്രവർത്തകൻ മരിച്ച ബഷീറിന് നീതി ഉറപ്പാക്കാൻ എല്ലാ സംവിധാനവും ചെയ്യുമെന്നും സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകുമ്പോഴാണ് ഇത്തരത്തിൽ ഇതിൽ കേസ് ഒതുക്കി തീർക്കാൻ ഞാൻ പോലീസ് വഴിവിട്ട് സഹായം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഉന്നത സ്വാധീനമുള്ള പ്രതി രക്ഷപ്പെടാതിരിക്കാൻ താൻ കേസിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് പത്രപ്രവർത്തക യൂണിയൻ അടക്കമുള്ളവർ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്.