video
play-sharp-fill

ജീവിക്കാനുള്ള വഴികള്‍ അടഞ്ഞു; കുടുംബത്തെ പോറ്റാന്‍ കൂട്ടത്തോടെ വേശ്യാവൃത്തിയ്ക്ക് ഇറങ്ങി;കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ ജീവിക്കുന്നത് സ്വന്തം ശരീരം വിറ്റ്; കൈവഴികളില്‍ ആളുകളെ കൈകാട്ടി വിളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ വൈറൽ

ജീവിക്കാനുള്ള വഴികള്‍ അടഞ്ഞു; കുടുംബത്തെ പോറ്റാന്‍ കൂട്ടത്തോടെ വേശ്യാവൃത്തിയ്ക്ക് ഇറങ്ങി;കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ ജീവിക്കുന്നത് സ്വന്തം ശരീരം വിറ്റ്; കൈവഴികളില്‍ ആളുകളെ കൈകാട്ടി വിളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ വൈറൽ

Spread the love

 

സ്വന്തം ലേഖിക

കൊളംബോ: ശ്രീലങ്കയില്‍ അരങ്ങേറുന്ന അരക്ഷിതാവസ്ഥയും പ്രശ്നങ്ങളും എല്ലാവര്‍ക്കും സുപരിചിതമാണ്. ജീവിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത രാജ്യത്തെ പെണ്‍കുട്ടികളാണ് ഏറെ കഷ്ടതയില്‍ കഴിയുന്നത്.

കടുത്ത സാമ്ബത്തിക പ്രതിസന്ധി അവരെ നയിച്ചത് വേശ്യാവൃത്തിയിലേക്ക് ആണ്. ജീവിക്കാനുള്ള പണം കൈയില്‍ ഇല്ലാതെ വന്നതോടുകൂടി ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ സ്വന്തം ശരീരം വില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍ അവിടെ കാണാന്‍ കഴിയുന്നത്. നിരവധി മേഖലകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്ബത്തിക പ്രതിസന്ധി വന്നതോട് കൂടി ജോലി നഷ്ടമായി. ഇത്തരത്തില്‍ കുടുംബത്തെ പോറ്റാനുള്ള വഴി അടഞ്ഞവരാണ് വേശ്യാവൃത്തിയിലേക്ക് കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി നഷ്ടമായതോടെ ടെക്‌സ്‌റ്റൈല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴില്‍ തിരഞ്ഞെടുത്തതായി ശ്രീലങ്കന്‍ മാധ്യമം ‘ദ് മോണിങ്’ റിപ്പോര്‍ട്ട് ചെയ്തു. കുടുംബം പട്ടിണിയായതോടെയാണ് ഇഷ്ടമില്ലാഞ്ഞിട്ടും യുവതികളും പെണ്‍കുട്ടികളും കൂട്ടത്തോടെ ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞത്.

സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിലാണ് കൊളംബോയില്‍ കൂടുതലായും ലൈംഗികത്തൊഴില്‍ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. നിലവിലെ സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ഇഷ്ടമല്ലെങ്കിലും ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ഇരുപത്തൊന്നുകാരിയായ റെഹാന (യഥാര്‍ഥ പേരല്ല) പറയുന്നു. “കുറച്ചു നാള്‍ മുന്‍പു വരെ ശാന്തമായിരുന്നു ജീവിതം. തുണിമില്ലില്‍ ജോലി. വരുമാനം കുറവായിരുന്നു. എങ്കിലും ഞാനും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്നു” വാര്‍ത്താ എജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെഹാന പറയുന്നു.

“കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്പാ ഉടമ എന്നെ സമീപിച്ചു. അയാള്‍ക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു ‘നോ’ പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയില്‍ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാന്‍ പണം വേണം. അതിനായി ശരീരം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.” റെഹാന പറയുന്നു.

കൊളംബോയിലെ സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവില്‍ ലൈംഗികത്തൊഴില്‍ നടക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ഇടപാടുകാരില്‍ ഏറെയും. പെട്ടെന്ന് പണം ഉണ്ടാക്കാന്‍ കഴിയുന്നതിനാലും മറ്റു വഴികള്‍ ഇല്ലാത്തതിനാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെണ്‍കുട്ടികളാണ് ഇത്തരം തൊഴിലില്‍ കൂടുതല്‍ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ലൈംഗികത്തൊഴില്‍ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണ്.

ടെക്‌സ്‌റ്റൈല്‍ രംഗത്തുണ്ടായിരുന്ന തൊഴിലാളികളില്‍ നല്ലൊരു ശതമാനവും ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞതായി എസ്യുഎംഎല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഷില ദണ്ഡേനിയ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. “ഈ പാവങ്ങള്‍ക്ക് മറ്റ് വഴികളില്ല. ഇവരെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ആരുമില്ല” അഷില പറഞ്ഞു. “തുണിമില്ലിലെ ജോലിക്ക് എന്റെ മാസശമ്ബളം 28,000 ശ്രീലങ്കന്‍ രൂപയായിരുന്നു. ഓവര്‍ടൈം ചെയ്താല്‍ പോലും 35,000 രൂപയായിരുന്നു പരമാവധി സമ്ബാദിക്കാന്‍ കഴിയുക. എന്നാല്‍ ഇന്ന് ലൈംഗികത്തൊഴില്‍ വഴി ദിവസവും 15,000 രൂപയോളം ഞാന്‍ സമ്ബാദിക്കുന്നു” അടുത്തിടെ ലൈംഗികത്തൊഴില്‍ സ്വീകരിച്ച ഒരു യുവതിയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.