video
play-sharp-fill

സ്വന്തം സഹപ്രവർത്തകരെ കൊന്ന സി.പി.എമ്മുമായി സഖ്യം: പാർട്ടി ഓഫിസ് താഴിട്ട് പൂട്ടി ബി.ജെ.പി പ്രവർത്തകർ: കേരള ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി

സ്വന്തം സഹപ്രവർത്തകരെ കൊന്ന സി.പി.എമ്മുമായി സഖ്യം: പാർട്ടി ഓഫിസ് താഴിട്ട് പൂട്ടി ബി.ജെ.പി പ്രവർത്തകർ: കേരള ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി

Spread the love

സ്വന്തം ലേഖകൻ

കുമ്പള: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിൽ വൻ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. തൃശൂരിൽ പത്ത് കോടി രൂപ പിടിച്ചെടുത്തത് തന്നെ രാഷ്ട്രീയമായി വിവാദമായി മാറുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ , കാസർകോട് കുമ്പളയിൽ നിന്നും വിവാദ വാർത്ത എത്തിയിരിക്കുന്നത്.

ബി.ജെ.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് ഒരുകൂട്ടം പ്രവര്‍ത്തകര്‍ താഴിട്ടു പൂട്ടിയതാണ് വിവാദമായത്. കുമ്പള ടൗണില്‍ ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള ഓഫിസാണ് ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് താഴിട്ടത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി പ്രാദേശിക നേതൃത്വം സി.പി.എമ്മുമായി കൈകോര്‍ത്ത് സ്​ഥിരംസമിതി പദവികള്‍ പങ്കിട്ടെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം കൂട്ടുകെട്ടിനെതിരെ കുമ്പളയില്‍ സി.പി.എമ്മിൻ്റെ കൊലക്കത്തിക്കിരയായ മൂന്ന് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങര്‍ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നുവത്രെ.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുന്നത് ദോഷം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പാര്‍ട്ടി ഇടപ്പെട്ട് ഈ ബന്ധം അവസാനിപ്പിക്കുമെന്നും സംസ്ഥാന കമ്മിറ്റി ഈ കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നുവത്രെ.

എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടികളില്ലാത്തതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

ബി.ടി. വിജയ​ൻ്റെ ബലിദിനമായ ചൊവ്വാഴ്ച സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ അടഞ്ഞുകിടക്കുകയായിരുന്ന പാര്‍ട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് മറ്റൊരു പൂട്ടുകൂടിയിട്ട് പൂട്ടുകയായിരുന്നു.