
കോട്ടയം: മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. സിനിമയിൽ തുടങ്ങി, ഇപ്പോൾ മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനിവ്ളോഗുകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ സംവിധായകൻ കൂടിയായ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ താൻ സിനിമയിൽ എത്തിയ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീവിദ്യ. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം
”കാസർകോട്ടെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഒരു നടിയാകണം എന്നൊന്നും ആഗ്രഹിച്ചിട്ടേയില്ല. കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ ഓഡിഷൻ വന്നു. അന്ന് അവിടെയുള്ള കുട്ടികളെ കോർഡിനേറ്റ് ചെയ്യാൻ പോയതാണ്. അവിടെച്ചെന്ന് ഞാൻ അഭിനയിച്ചു. അങ്ങനെ സെലക്ട് ആയി. പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ അതുകഴിഞ്ഞ് മറ്റൊരു സിനിമയിൽ അവസരം ലഭിച്ചു. എന്റെ മൂന്നാമത്തെ സിനിമ മമ്മൂക്കയുടെ കൂടെയാണ്.
ആദ്യമൊക്കെ വെക്കേഷന് പോകുന്നതു പോലെയായിരുന്നു സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. പിന്നെ അതെനിക്ക് ഇഷ്ടമായിത്തുടങ്ങി. ഞങ്ങളുടെ നാട്ടിലൊന്നും ആരും അധികം തിയേറ്ററിൽ പോലും പോകാറില്ല. അങ്ങനെയൊരു കൾച്ചർ അവിടെ ഇല്ല. ടിവിയിലൊക്കെ വരുന്ന സിനിമകൾ കാണും. ഞാൻ സിഐഡി മൂസ കണ്ടതിനു ശേഷം തിയേറ്ററിൽ പോയി പിന്നെ കാണുന്നത് തട്ടത്തിൻ മറയത്താണ്”, ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഇതെല്ലാം വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷമായിരുന്നു രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്.