
ചിറക്കടവ് : തെരുവുനായ്ക്കളുടെ കടിയേറ്റ് കോഴിഫാമിൽ അറുനൂറോളം കോഴികൾ ചത്തു. ചിറക്കടവ് ഈസ്റ്റ് ഗ്രാമദീപം കുഴിപ്പള്ളിൽ ശശിധരൻപിള്ളയുടെ ഫാമിലാണ് കഴിഞ്ഞദിവസം രാവിലെ മൂന്ന് നായ്ക്കൾ കയറി കോഴികളെ കടിച്ചുകൊന്നത്.
ഫാമിന്റെ വശത്തെ വല തകർത്താണ് ഇവ അകത്തുകടന്നത്. കോഴികളുടെ ശബ്ദംകേട്ട് ശശിധരൻപിള്ള ഓടിയെത്തിയപ്പോൾ മൂന്ന് നായ്ക്കൾ പുറത്തേക്കോടി. ചത്തകോഴികളെ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുഴികുത്തി മൂടി.
പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യമുണ്ടായിരുെന്നങ്കിലും, കോഴിഫാമിൽ ആദ്യമായാണിവ കടക്കുന്നത്. പൊൻകുന്നം-കെ.വി.എം.എസ്. റോഡിലും ആശുപത്രിപരിസരത്തും തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണാവശിഷ്ടം ഉപേക്ഷിക്കുന്നിടങ്ങൾ കേന്ദ്രീകരിച്ചാണിവ തമ്പടിക്കുന്നത്. പൊൻകുന്നം ടൗൺഹാൾ റോഡിലും നിരവധി നായ്ക്കൾ വഴിയാത്രക്കാർക്ക് ശല്യമായി ഉണ്ട്.



