മിസോറാം ഗവർണറായി പി.എസ് ശ്രീധരൻ പിള്ളയുടെ സത്യപ്രതിജ്ഞ ഇന്ന്
സ്വന്തം ലേഖിക
തിരുവനന്തപുരം : മിസോറാം ഗവർണറായി അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11.30ന് ഐസോളിലെ രാജ്ഭവനിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ശ്രീധരൻപിള്ളയുടെ കുടുംബാംഗങ്ങൾ, ബിജെപി നേതാക്കൾ, കേരളത്തിൽ നിന്ന് നാല് ക്രിസ്ത്യൻ സഭാ ബിഷപുമാർ, കൊച്ചി ബാർ കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി മിസോറാമിൽ എത്തിയിട്ടുണ്ട്. അൽഫോൻസ് കണ്ണന്താനം, എം ടി രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയാണ് ശ്രീധരൻ പിള്ള മിസോറാമിലെത്തിയത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജ്ഭവനിൽ അദ്ദേഹത്തെ സ്വീകരിച്ചത്. മിസോറാം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻ പിള്ള. വക്കം പുരുഷോത്തമൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് ഇതിന് മുമ്പ് മിസോറാമിലുണ്ടായിരുന്ന മലയാളി ഗവർണർമാർ.