ഭഗവാൻ ശ്രീരാമനും അയ്യപ്പനും മികച്ച സംഘാടകരായിരുന്നു : കെ.പി ശശികല
സ്വന്തം ലേഖകൻ
പുനലൂർ : ഭഗവാൻ ശ്രീരാമനും അയ്യപ്പനും ഏറ്റവും മികച്ച സംഘാടകരായിരുന്നെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. താമരപ്പള്ളി ദുർഗാദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
പക്ഷികളെയും മൃഗങ്ങളെയും അണ്ണാറക്കണ്ണനെയും ഉൾക്കൊള്ളിച്ച് രാമസേതു നിർമാണം നടത്തിയതിലൂടെ ശ്രീരാമനും വിവിധ കളരികളിൽ അഭ്യസിച്ച് എല്ലാവരെയും ഒപ്പം കൂട്ടിയ അയ്യപ്പസ്വാമിയും സംഘാടകശേഷി തെളിയിച്ചിട്ടുണ്ടെന്നും ആ സഹകരണവും സംഘടനയുമാണ് ഇന്ന് നമുക്ക് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരസ്പര സബകരണത്തിന്റെ കുറവ് പരിഹരിക്കാൻ ജാതി, മത, രാഷ്ട്രീയ പദവി മറന്ന് ഒന്നിക്കേണ്ട കാലം അതിക്രമിച്ചതായും ശശികല കൂട്ടിച്ചേർത്തു .
ചടങ്ങിൽ എൻ.സുന്ദരേശൻ അധ്യക്ഷനായിരുന്നു. യജ്ഞാചാര്യൻ വെള്ളനാതുരുത്ത് ജി.ബാബുരാജ്, വാർഡ് കൗൺസിലർ യമുനാസുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.