video
play-sharp-fill

ശ്രീരാമ ജന്മഭൂമി തീർത്ഥ ധന സംഗ്രഹ സമിതി ജില്ലയിൽ രൂപീകരിച്ചു

ശ്രീരാമ ജന്മഭൂമി തീർത്ഥ ധന സംഗ്രഹ സമിതി ജില്ലയിൽ രൂപീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശ്രീരാമ ജന്മഭൂമി തീർത്ഥ ധന സംഗ്രഹ സമിതി’ കോട്ടയം ജില്ലാ സമിതി രൂപീകരണ സമ്മേളനം കോട്ടയം സ്വാമിയാർ മഠം ആഡിറ്റോറിയത്തിൽ വച്ച് നടന്നു.

വിശ്വഹിന്ദു പരിഷത് ജില്ലാ പ്രസിഡന്റ് ജി.കെ ഉണ്ണികൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മാർഗദർശകമണഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാമി അഭയാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണവും, രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സഹ വ്യവസ്ഥാ പ്രമുഖ് ജി.രാജൻ മുഖ്യ പ്രഭാഷണവും നടത്തി. സ്വാമി വിജയബോധാനന്ദ തീർത്ഥപാദർ, ചിന്മയാ മിഷൻ ആചാര്യൻ സുധീർ ചൈതന്യ, വി.എച്ച്.പി.സംസ്ഥാന വൈസ് പ്രസിഡൻറ് വി.മോഹനൻ, ജില്ലാ സംയോജകൻ ഡി. ശശികുമാർ, മുരളീധരൻ കർത്താ എന്നിവർ പ്രസംഗിച്ചു.
ആർ.ഹേമന്ത് കുമാർ (പ്രസിഡന്റ്) ഡി. ശശികുമാർ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 501 അംഗ ജില്ലാ സംഘാടക സമിതി രൂപീകരിച്ചു. പ്രമുഖരായ വ്യക്തികളും, ആചാര്യന്മാരും സമ്മേളനത്തിൽ പങ്കെടുത്തു.