play-sharp-fill
ശ്രീരാമൻമാരെ തൊടാൻ മോട്ടോർ വാഹന വകുപ്പിന് ആകുമോ..! ഒരു മാസം നീണ്ടു നിൽക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനാ നടപടിയ്ക്ക് തുടക്കമായി; ആദ്യ ദിനം പിഴയായി ഈടാക്കിയത് 1.95 ലക്ഷം രൂപ

ശ്രീരാമൻമാരെ തൊടാൻ മോട്ടോർ വാഹന വകുപ്പിന് ആകുമോ..! ഒരു മാസം നീണ്ടു നിൽക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനാ നടപടിയ്ക്ക് തുടക്കമായി; ആദ്യ ദിനം പിഴയായി ഈടാക്കിയത് 1.95 ലക്ഷം രൂപ

സ്വന്തം ലേഖകൻ
കോട്ടയം: ഗതാഗത നിയമം ലംഘിച്ച് റോഡിൽ അമിത
വേഗത്തിൽ പായുന്ന വാഹനങ്ങൾക്കു മൂക്കുകയറിടാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് റോഡിലിറങ്ങിത്തുടങ്ങി. ശ്രീറാം വെങ്കിട്ടരാമൻ അടക്കമുള്ള വിവിഐപികളെ തൊടാൻ പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ സാധിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
ആദ്യ ദിനമായ തിങ്കളാഴ്ച മോട്ടോർ വാഹന വകുപ്പിന്റെ ജില്ലയിലെ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 1.95 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.
സീറ്റ് ബെൽറ്റ് ധരിക്കാതെ എത്തിയ 182 ഡ്രൈവർമാരിൽ നിന്നും പിഴയും, 212 പേർക്ക് ബോധവത്കരണവും നൽകി.  ജില്ലയിലെ ആർ.ടി ഓഫിസിൽ നിന്നും, സബ് ആർ.ടി. ഓഫിസുകളിൽ നിന്നും എൻഫോഴ്സ്മെന്റിൽ നിന്നുമുള്ള വിവിധ ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ആർ.ടി.ഒ വി.എം ചാക്കോ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പൂവത്തുംമൂട്ടിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ അമിത വേഗക്കാരായ 35 വാഹനങ്ങൾ പിടികൂടി. പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചായിരുന്നു പരിശോധന. 30 വാഹനങ്ങളിൽ നിന്നും 400 രൂപ വീതം പിഴയായി ഈടാക്കി.
തിങ്കളാഴ്ച സീറ്റ് ബെൽറ്റ് പരിശോധിക്കുന്നതിന് വേണ്ടിയാണ് പരിശോധന നടത്തിയത്. വരുന്ന ദിവസങ്ങളിൽ ഓരോ തീയതികളിലും ഓരോ പ്രത്യേക വിഷയങ്ങളിലാണ് പരിശോദന നടത്തുക. ആഗസ്റ്റ് അഞ്ചു മുതൽ ഏഴുവരെ സീറ്റ്ബെൽറ്റും, ആഗസ്റ്റ് എട്ടു മുതൽ പത്തുവരെ അനധികൃത പാർക്കിംങ്ങിനും, ആഗസ്റ്റ് 14 മുതൽ 16 വരെ മദ്യപിച്ച് വാഹനം ഓടിക്കലും , ലൈൻ ട്രാഫിക്കും, ആഗസ്റ്റ് 17 മുതൽ 19 മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെയും,
ആഗസ്റ്റ 20 മുതൽ 23  വരെ സീബ്ര ലൈൻ ക്രോസിംങ്, സിഗ്നൽ തെറ്റിക്കൽ എന്നിവയ്‌ക്കെതിരെയും ആഗസ്റ്റ് 24 മുതൽ 27 വരെ അമിത വേഗം, ഓവർലോഡ് , ആഗസ്റ്റ് 28 മുതൽ 31  വരെ കൂളിംങ് ഫിലിം, കോൺട്രാക്ട് കാരിയേജിലെ അധിക ലൈറ്റും മ്യൂസിക് സിസ്റ്റവും എന്നിവ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തുന്നത്.