play-sharp-fill
വളർത്തിയ കൈ കൊണ്ടു തന്നെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ: റോഡ് സുരക്ഷാ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന ശ്രീറാം: കുട്ടികളെ ഉപദേശിക്കുന്ന ശ്രീറാം; കള്ളടിച്ച് കുഴഞ്ഞു മറിച്ച് വണ്ടിയോടിച്ച് ആളെ കൊന്ന ശ്രീറാമിനെ ട്രോളി സോഷ്യൽ മീഡിയ; പഴയ അഭിമുഖങ്ങളും ഉപദേശങ്ങളും ട്രോളായി ഒഴുകുന്നു

വളർത്തിയ കൈ കൊണ്ടു തന്നെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ: റോഡ് സുരക്ഷാ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന ശ്രീറാം: കുട്ടികളെ ഉപദേശിക്കുന്ന ശ്രീറാം; കള്ളടിച്ച് കുഴഞ്ഞു മറിച്ച് വണ്ടിയോടിച്ച് ആളെ കൊന്ന ശ്രീറാമിനെ ട്രോളി സോഷ്യൽ മീഡിയ; പഴയ അഭിമുഖങ്ങളും ഉപദേശങ്ങളും ട്രോളായി ഒഴുകുന്നു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ‘തങ്ങൾ വളർത്തി വലുതാക്കിയ’ വലിയ ഐ.എ.എസ് സിങ്കത്തെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ. മൂന്നാറിലെ ഓപ്പറേഷനിൽ സർക്കാരിനെ പ്രതിക്കൂട്ടിയപ്പോൾ കൈയ്യടിച്ച് തോളിൽ എടുത്ത് വച്ച ശ്രീറാമിനെ ഇതേ സോഷ്യൽ മീഡിയ തന്നെ ഇപ്പോൾ വലിച്ച് താഴെയിട്ടിരിക്കുകയാണ്. നിലത്ത് വീണിട്ടും വിടാതെ ചവിട്ടിക്കൂട്ടുന്ന സോഷ്യൽ മീഡിയ ആഘോഷത്തെ മുന്നിൽ നിന്ന് നയിക്കുന്നത് ശ്രീരാമിന്റെ ഏറ്റവും വലിയ ശത്രുവായ മന്ത്രി എം.എം മണി തന്നെയാണ്. മൂന്നാറിലെ ഭരണകാലത്ത് ശ്രീറാമിനെതിരെ ഇട്ട പോസ്റ്റ് കുത്തിപ്പൊക്കിയാണ് ഇപ്പോൾ മന്ത്രി എം.എം മണി ശ്രീറാമിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
ഇതു കൂടാതെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് ക്രിമിനൽക്കുറ്റമാണെന്ന പോസ്റ്ററും തന്റെ ഫെയ്‌സ്ബുക്ക് വാളിൽ മന്ത്രി മണി പങ്കു വച്ചു. ശ്രീറാമിനെതിരെ ആഞ്ഞടിച്ച പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുകയാണ്.

ശ്രീറാം മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ അടക്കം എടുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രചാരണം നടക്കുന്നത്. അന്ന് – പഠിക്കുന്ന കാലത്ത് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും, ഓവര് സ്പീഡിനും പല തവണ പൊലീസ് പിടിച്ചിട്ടുണ്ട്. സബ് കളക്ടറായതിനു ശേഷമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാതെ ഒരു ചിരിയുടെ അതിർത്തിൽ ബൈക്ക് നിർത്തുന്നു ശ്രീറാം..! എന്ന വാചകത്തോടെയാണ് മലയാള മനോരമ തങ്ങളുടെ അഭിമുഖം നിർത്തുന്നത്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
ഇതിനിടെ മലയാള മനോരമയിൽ ഒറ്റക്കോളത്തിൽ ബൈക്ക് ഓടിക്കുന്ന യുവാക്കൾക്ക് ശ്രീറാം നൽകിയ ഉപദേശത്തിന്റെ കട്ടിങ്ങും വൈറലായി മാറിയിട്ടുണ്ട്.
2015 ഫെബ്രുവരി ആറിന് പത്തനംതിട്ട ഓക്‌സ്‌ഫോർഡ് കോളേജും അമൃത വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക്ക് ബോധവൽക്കരണ ക്ലാസിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. ഇതിന്റെ ചിത്രങ്ങൾ എടുത്ത് അടിക്കുറിപ്പോടെയും പ്രചരിപ്പിക്കുന്നുണ്ട്.
അന്ന് കോളേജിലെ കുട്ടികൾക്ക് വേണ്ടി അദ്ദേഹം ക്ലാസെടുത്തിരുന്നു. ജീവിതത്തിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെ കുറിച്ചായിരുന്നു ശ്രീറാം ഇവിടെ പ്രസംഗിച്ചിരുന്നത്.
മാത്രമല്ല തന്റെ ജീവിതാനുഭവങ്ങളും വിദ്യാർത്ഥികളോട് പങ്കുവച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിച്ച മുദ്രാവാക്യ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തതും ശ്രീറാം വെങ്കിട്ടരാമനാണ്. ഇത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാടി സോഷ്യൽ മീഡിയ ശ്രീറാമിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.