play-sharp-fill
ശ്രീറാമിന് കിട്ടിയ ആനുകൂല്യം ചങ്ങനാശിരിയിൽ അമലിന് കിട്ടിയില്ല; വണ്ടിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ കാർ നിർത്താതെ പോയിട്ടും അമലിനെ 24 മണി്ക്കൂറിനുള്ളിൽ പൊക്കി പൊലീസ്

ശ്രീറാമിന് കിട്ടിയ ആനുകൂല്യം ചങ്ങനാശിരിയിൽ അമലിന് കിട്ടിയില്ല; വണ്ടിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ കാർ നിർത്താതെ പോയിട്ടും അമലിനെ 24 മണി്ക്കൂറിനുള്ളിൽ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം കാര്യമായ പരുക്കില്ലാതിരുന്നിട്ടും ആശുപത്രി വാസം തരപ്പെടുത്തിയ യുവ ഐഎഎസ് സിംഹം
ശ്രീറാം വെങ്കിട്ടരാമനാവാൻ ചങ്ങനാശേരിയിൽ കാറപകടത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന യുവാവിന് സാധിച്ചില്ല. സ്വാതന്ത്ര്യദിനത്തിലുണ്ടായ അപകടത്തിലാണ് ചങ്ങനാശേരിയിൽ മകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചത്.
ആലപ്പുഴ തുറവൂർ പള്ളിത്തോട് പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ നിദ്രാവേലിൽ അമൽ പ്രതീഷിനെയാണ്
(38) ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അപകടം ഉണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. മനപ്പൂർവമല്ലാത്ത
നരഹത്യക്കും അപകടവിവരം പോലീസിൽ അറിയിക്കുകയോ പ്രഥമ ശുശ്രൂഷ നൽകുകയോ ചെയ്യാതെ കാർ നിർത്താതെ
പോയതാണ് ഇയാൾക്കെതിരെ കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ അമലിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.സയൻറിഫിക്
പരിശോധനകൾക്ക് ശേഷം വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ആളുകൾ
മർദ്ദിക്കുമോയെന്ന ഭയത്താലാണ് വാഹനം നിർത്താതെ പോയതെന്നാണ് അമൽ പോലീസിന് നൽകിയ മൊഴി.
സ്വാതന്ത്ര്യ ദിനത്തിൽ രാത്രിയിൽ ബൈപ്പാസ് റോഡിൽ മോർക്കുളങ്ങരയ്ക്കു സമീപത്താണ് അപകടമുണ്ടായത്. ചങ്ങനാശേരി സ്വദേശി ശോഭനയാണ് അപകടത്തിൽ മരിച്ചത്. മകൾ ഗീതുവിന് ഒപ്പം വാടക വീട് അന്വേഷിച്ചു പോകുമ്പോഴാണ് ആണ് അമിതവേഗതയിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന
സ്‌കൂട്ടറിലിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിരവധി
വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപകടം ഉണ്ടാക്കിയ കാർ പോലീസ് കണ്ടെത്തിയത് . കാറിന്റെ അവസാന നമ്പർ മാത്രമാണ് സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞത്. കറുത്ത നിറത്തിലുള്ള കാർ ആണ്
അപകടം ഉണ്ടാക്കിയതെന്ന് സാക്ഷികളും മൊഴി നൽകിയിരുന്നു. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ വിവിധ വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് ആലപ്പുഴ സ്വദേശിയാണ് കാർ ഉടമയെന്ന് കണ്ടെത്തി. ഇയാളെ ബന്ധപ്പെട്ടപ്പോൾ
മൂന്നു വർഷം മുൻപ് കാർ വിറ്റതായി മനസിലായി. പിന്നീടാണ് തുറവുർ സ്വദേശിയായ അമലിനെ പോലീസ് കണ്ടെത്തിയത്.
ഇയാൾ കറുകച്ചാലിൽ ലോട്ടറി വിൽപന നടത്തുകയാണ്. ശോഭനയുടെ സംസ്‌കാരം നടത്തി.