play-sharp-fill
ശ്രീറാം കേസ് : ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി  തള്ളി ;  പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ശ്രീറാം കേസ് : ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളി ; പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ ഹർജി ഹൈക്കോടതി തള്ളി. പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ഹർജി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരള സർക്കാർ ഹർജി നൽകിയത്. എന്നാൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. സർക്കാർ നൽകിയ അപ്പീൽ വെള്ളിയാഴ്ചത്തേക്കു മാറ്റി.


ശ്രീറാമിന് കോടതി നോട്ടീസ് അയച്ചു. അതേസമയം കേരള പോലീസിനെതിരെ രൂക്ഷ വിമർസനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പോലീസ് നടപടികൾ പൂർത്തിയാക്കിയില്ലെന്ന് കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീറാം അപകടകരമായി വാഹനമോടിച്ചുവെന്നു നിരീക്ഷിച്ച കോടതി ഗവർണർ ഉൾപ്പെടെ പോകുന്ന റോഡിൽ എന്തുകൊണ്ടാണ് സിസിടിവി ഇല്ലാത്തതെന്നും ചോദിച്ചു. എന്തിനുവേണ്ടിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കേണ്ടതെന്നും കോടതി ചോദിച്ചു. നരഹത്യാക്കുറ്റം നിലനിൽക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. ശ്രീറാിനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെങ്കിലും എന്തിനാണ് ജാമ്യം സ്റ്റേ ചെയ്യുന്നതെന്നും കോടതി ആരാഞ്ഞു.

വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല,തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ല, ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രം ആണെന്നിരിക്കെ ഇപ്പോൾ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നായിരുന്നു സർക്കാർ വാദം.

ഇത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ പറഞ്ഞു. രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോർട്ട് നിർണായക തെളിവാക്കിയായിരുന്നു കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.