ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കി; ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ്, ഭരണസമിതി അംഗം ആദിത്യ വർമ്മയ്ക്ക് നൽകിയാണ് സ്വർണനാണയങ്ങൾ പുറത്തിറക്കിയത്; വിൽപ്പനയ്ക്കുള്ളത് പരിമിതമായ നാണയങ്ങൾ

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ശ്രീപദ്മനാഭന്റെ ചിത്രമുളള സ്വർണനാണയങ്ങൾ പുറത്തിറക്കി. നാണയങ്ങൾ മുഴുവനായും പൂജിച്ച ശേഷമാണ് പുറത്തിറക്കിയിട്ടുള്ളത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ്, ഭരണസമിതി അംഗം ആദിത്യ വർമ്മയ്ക്ക് നൽകിയാണ് സ്വർണനാണയങ്ങൾ പുറത്തിറക്കിയത്.

ചടങ്ങിൽ ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ, ഓഡിറ്റ് ആൻഡ് ഫിനാൻസ് ഓഫീസർ വെങ്കിട സുബ്രഹ്മണ്യം, ക്ഷേത്ര ശ്രീകാര്യം അനന്തരാമൻ തുടങ്ങിയവർ പങ്കെടുത്തു. പരിമിതമായ നാണയങ്ങൾ മാത്രമാണ് വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് സ്വർണനാണയങ്ങൾ നിർമ്മിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ നാല് തൂക്കങ്ങളിലുള്ള നാണയങ്ങൾ ലഭ്യമാണ്. സ്വർണത്തിന്റെ പ്രതിദിന വിപണി വിലയെ ആശ്രയിച്ചായിരിക്കും സ്വർണനാണയത്തിന്റെ വില നിശ്ചയിക്കുക. ഭക്തർക്ക് സ്വർണനാണയം ആവശ്യമാണെങ്കിൽ, ക്ഷേത്രത്തിലെ കൗണ്ടറിൽ പണം അടയ്ക്കാവുന്നതാണ്.