പുരസ്‌കാര വേദിയിൽ വിങ്ങിപ്പൊട്ടി ശ്രീനിവാസന്റെ ഭാര്യ;ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോർജ്

Spread the love

 

ലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന് ലഭിച്ച ആദരം ഏറ്റുവാങ്ങുമ്പോൾ വേദിയിൽ അരങ്ങേറിയ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

video
play-sharp-fill

അന്തരിച്ച നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർഥം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങാനാണ് ഇരുവരുമെത്തിയത്.

മന്ത്രി വീണ ജോർജിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ വിമല സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. മകൻ ധ്യാനും മന്ത്രിയും അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ശ്രീനിവാസൻ വിട പറഞ്ഞതിനുശേഷം കുടുംബം പങ്കെടുത്ത ആദ്യ പൊതുചടങ്ങായിരുന്നു ഇത്.

ശ്രീനിവാസന്റെ വീട്ടിൽവെച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.

സംവിധായകൻ സത്യൻ അന്തിക്കാട്, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങി സിനിമാ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിനെത്തി. ശ്രീനിവാസന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.