ശ്രീനിവാസന് അന്ത്യാഞ്ജലി; ഇന്ന് ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം; സംസ്കാരം നാളെ രാവിലെ 10ന്

Spread the love

മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ്വ പ്രതിഭയായിരുന്നു നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസന്‍. നര്‍മത്തിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ശ്രീനിവാസന്റെ വിയോഗവർത്ത മലയാളികൾ ഏറ്റുവാങ്ങിയത് വളരെ വേദനയോടെയായിരുന്നു.

video
play-sharp-fill

ഇന്നു രാവിലെ ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം വളരെ മോശമാവുകയും  തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

മൃതദേഹം ഉദയംപേരൂരിലെ വീട്ടിലെത്തിച്ചു. ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനതിന് വയ്ക്കും. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ കണ്ടനാടുള്ള വീട്ടുവളപ്പില്‍  രാവിലെ 10 മണിക്കായിരിക്കും എന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളെ അറിയിച്ചു. മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള ഒരുപാട് പേരാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായി എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group