ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി സെപ്റ്റംബർ 7 ന് ; സാംസ്കാരിക ഘോഷയാത്ര ആഗസ്ത് 31 ഞായറാഴ്ച: സംഘാടക സമിതി രൂപീകരണം നാളെ

Spread the love

കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വിവിധ മേഖലകളുടെ സഹകരണത്തോടെ 2025 സെപ്റ്റംബർ 7 ന് കോട്ടത്തോട്ടിൽ വച്ച് നടത്തുന്ന ചരിത്ര പ്രസിദ്ധമായ 122 -മത് കുമരകം മത്സര

വള്ളംകളിയുടെ വിളംബരസന്ദേശവും മാനവിക സൗഹാർദ്ദ മാറ്റൊലിയും തിളങ്ങുന്ന നയനാഭിരാമമായ ഘോഷയാത്ര 2025 ആഗസ്ത് 31 ഞായറാഴ്ച 3.00 മണിക്ക് ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച് ആറ്റാമംഗലം പള്ളി അങ്കണത്തിലേക്കു നടത്തുന്നു.

ഘോഷയാത്രയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണം നാളെ (ആഗസ്ത് 12) ചൊവ്വാഴ്ച 3.30ന് കുമരകം പഞ്ചായത്ത്‌ സാംസ്കാരിക നിലയത്തിൽ ജില്ലാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത്‌ അംഗം കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ -മത -സാമുദായിക -സാംസ്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും.