
ബാംഗ്ലൂർ: വിനോദ സഞ്ചാരത്തിനിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.
വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നു. കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചില്‍ നടത്തിയിരുന്നു. അപ്പോള്‍ കാണാത്ത മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമില്ലെന്ന് പറയുന്നുണ്ടെന്നും ബന്ധു പറഞ്ഞു.
1500 അടി താഴ്ചയില്‍ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെ 41 അംഗസംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്കധാര വെള്ളച്ചാട്ടത്തില്‍ എത്തിയത്. 5.20ന് ഫൊട്ടോയെടുത്തു. അഞ്ചരയ്ക്ക് ബന്ധുക്കള്‍ പാർക്കിങ് ഏരിയയില്‍ എത്തിയപ്പോള്‍ കുട്ടി ഒപ്പമില്ല. പിന്നീടാണ് അന്വേഷണം ആരംഭിച്ചത്.
പ്രദേശവാസികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം പൊലിസ് അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. തിരച്ചിലിനായി എത്തിയ സ്നിഫർ ഡോഗ് ആദ്യം എത്തിയത് പ്രദേശത്തെ ഒരു കടയിലാണ്. ഈ കടയുടമയോട് വിശദാംശങ്ങള്‍ ചോദിച്ചറിയാൻ പൊലിസ് തയ്യാറായില്ലെന്നും കുട്ടിയുടെ വല്ല്യച്ചൻ ശശികുമാർ പറഞ്ഞിരുന്നു. നൂറ് അംഗങ്ങളടങ്ങിയ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.



