
സ്വന്തം ലേഖകൻ
കൊച്ചി: നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചശേഷം ശ്രീനാഥ് ഭാസിക്ക് അമ്മയിൽ അംഗത്വം. ഉടനെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ശ്രീനാഥിനെതിരായ നിർമാതാക്കളുടെ വിലക്ക് നിലനിൽക്കെയാണ് അമ്മയുടെ നടപടി.
ഷെയിൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അമ്മ അറിയിച്ചു. തുടർചർച്ചകളുമായി മുന്നോട്ടു പോകാനും അമ്മ എക്സിക്യൂട്ടീവ് തീരുമാനമെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. അമ്മകൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം.
സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ ആരോപിച്ചിരുന്നു. അതേസമയം, അമ്മയിൽ പുതിയ അംഗത്വത്തിനായി 25-ഓളം പേർ അപേക്ഷ സമർപ്പിച്ചുവെന്ന് വിവരങ്ങൾ. നടി നിഖില വിമൽ ഉൾപ്പെടെ ഏഴുപേർക്ക് പുതുതായി അംഗത്വം നൽകി.




