
‘പുലർച്ചെ മൂന്നുമണിക്ക് വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടു’; നടൻ ശ്രീനാഥ് ബാസിക്കെതിരെ വെളിപ്പെടുത്തലുമായി” നമുക്ക് കോടതിയിൽ കാണാം’ സിനിമയുടെ നിർമാതാവ്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന് നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍.’നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമ്മാതാവും ഹോട്ടല്‍ ഉടമയുമായ ഹസീബ് മലബാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് നടക്കവെയാണ് നടൻ കഞ്ചാവ് ചോദിച്ച് ഹോട്ടലിൽ ബഹളമുണ്ടാക്കിയെന്നാണ് നിർമാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴ സ്വദേശിയാണ് ഹസീബ്. ശ്രീനാഥിന്‍റെ പെരുമാറ്റം കാരണം വലിയ ബുദ്ധിമുട്ട് ചിത്രത്തിന്‍റെ ഷൂട്ടിംഗിലും, ഡബ്ബിംഗിലും ഉണ്ടായി എന്നും നിര്‍മ്മാതാവ് പറയുന്നുണ്ട്.
പിന്നീട് കാരവാനിൽ നിന്ന് ലഹരി പിടിച്ചെടുക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആക്സിഡൻ്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേത് ആയേനെയെന്നും ഇദ്ദേഹം പോസ്റ്റിട്ടിരുന്നു. പിന്നീട് ഈ പോസ്റ്റുകള്‍ ചര്‍ച്ചയായപ്പോള്‍ ഈ പോസ്റ്റുകള്‍ അദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ എക്സൈസിന് മൊഴി ലഭിച്ചിരുന്നു. ഇതിന്‍റെ തുടര്‍ നടപടിയിലേക്ക് എക്സൈസ് കടക്കുന്നതിനിടെയാണ് താരത്തിന് കുരുക്കായി പുതിയ വെളിപ്പെടുത്തല്‍ എത്തുന്നത്.
ഹസീബ് ഫിലിംസ്, എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ‘നമുക്ക് കോടതിയിൽ കാണാം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജോണി ആന്‍റണി നിരഞ്ജന്‍ മണിയൻപിള്ള രാജു, ജാഫർ ഇടുക്കി സി ജോയ് വറുഗീസ്, സുരയൂ രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെക്ക് എത്തുന്നുണ്ട്.
വിനായക് ശശികുമാറിന്‍റെ ഗാനങ്ങള്‍ക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം –നിജിൽ ദിവാകർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.