പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാര്‍ഡില്‍ വ്യാജമായി പേരുചേര്‍ത്ത് ; പേര് വെട്ടാൻ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍

Spread the love

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാർഡില്‍ വ്യാജമായി പേര് ചേർത്തെന്ന് പരാതി.

video
play-sharp-fill

പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചുകൊണ്ട്. എന്നാല്‍ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരൻ വ്യക്തമാക്കുന്നു. പരാതിയില്‍ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി എടുത്തു.ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാനാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ ഉത്തരവ്.തുവയൂർ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

 

കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . നിലവില്‍ ഈ മേല്‍വിലാസത്തില്‍ താമസിക്കാരില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവുണ്ട്. അതേസമയം, വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group