“സമ്മർദ്ദം താങ്ങാനാകുന്നില്ല തത്കാലം ഫേസ്ബുക്ക്  ഉപേക്ഷിക്കുന്നു” ; ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച നടി ശ്രീലേഖ മിത്ര

Spread the love

കൊല്‍ക്കത്ത : സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ല അതിനാൽ തത്കാലം ഫേസ്ബുക്ക്  ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര.

video
play-sharp-fill

ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നും അവർ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ചാണ് ശ്രീലേഖ മിത്ര നേരത്തെ രംഗത്തെത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെ ആരോപണവുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച നടി, കൊച്ചി പൊലീസിന് പരാതിയും നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദറിന് ഇ മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. ഈ പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഈ പരാതിയില്‍ ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് കേസെടുത്തതോടെ സംവിധായകൻ ര‌ഞ്ജിത്തും തുടർ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങിയതായി വിവരമുണ്ട്. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചന.