
തിരുവനന്തപുരം: തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് താങ്ങായും തണലായും ഇനി താനുണ്ടാവുമെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. ‘വികസിത വട്ടിയൂർക്കാവ്’ എന്ന സന്ദേശവുമായി ആർ ശ്രീലേഖയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ നൈറ്റ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പ്രവർത്തർക്കൊപ്പം ചുവട് വച്ച് ആഘോഷമായാണ് ശ്രീലേഖ വാക്കത്തോണില്‍ പങ്കെടുത്തത്.
തലസ്ഥാന നഗരത്തിലെ അതീവ സുരക്ഷാ കേന്ദ്രങ്ങളില്‍ പോലും റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമ സംഭവങ്ങള്‍. സർവീസിലിരിക്കെ പല കേസുകളും അങ്ങനെ കൈകാര്യം ചെയ്തിട്ടുള്ള ആർ ശ്രീലേഖ വട്ടിയൂർക്കാവില്‍ മത്സരത്തിനിറങ്ങുമ്പോള്‍ പറയുന്നു, ഇനി താങ്ങായും തണലായും ശക്തിയായും സ്ത്രീകള്‍ക്കൊപ്പമുണ്ടാകുമെന്ന്. വികസനം തന്നെയാണ് പ്രധാന അജണ്ട. സ്ത്രീ സുരക്ഷയ്ക്കും പ്രത്യേക പരിഗണന നല്‍കുമെന്ന് ശ്രീലേഖ പറഞ്ഞു. കവടിയാറില്‍ നിന്ന് വെള്ളയമ്പലത്തേക്കായിരുന്നു ശ്രീലേഖ
നയിച്ച വുമണ്‍ നൈറ്റ് വാക്കത്തോണ്‍. പാട്ടുകള്‍ക്ക് ഒത്ത് ചുവട് വച്ച പ്രവർത്തകർക്കൊപ്പം ശ്രീലേഖയും ചേർന്നു. ഈ പിന്തുണയാണ് വട്ടിയൂർക്കാവിലെ പ്രതീക്ഷയെന്ന് ശ്രീലേഖ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


