ശ്രീലേഖ തകർത്തത് കേരളാ പൊലീസിന്റെ ആത്മാഭിമാനത്തേ ; സംസ്ഥാന പൊലീസിലെ ഏറ്റവും ഉന്നത സ്ഥാനത്തിരുന്ന ശ്രീലേഖ റിട്ടയർ ചെയ്ത് കഴിഞ്ഞ് വിവരക്കേട് വിളിച്ചു പറയുന്നു; അതിജീവിതയായ പെൺകുട്ടിയെ കാണാന്‍ പോലും ശ്രീലേഖ തയ്യാറായില്ല
സ്വന്തം ലേഖകൻ
കോട്ടയം : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലുകൾ കേരളാ പൊലീസിന്റെ ആത്മഭിമാനത്തെയാണ് കളങ്കപ്പെടുത്തിയിരിക്കുന്നത്.
കേരളാ പൊലീസിന്റെ പ്രവർത്തനങ്ങളെ നിരുത്തരവാദപരമായ രീതിയിലാണ് പൊതുജനങ്ങൾക്ക് മുന്നിൽ അവർ അവതിരിപ്പിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ പൊലീസ് മറ്റുളള സംസ്ഥാനങ്ങളെവെച്ച് ഏറ്റവും വേഗത്തിൽ കേസന്വേഷണം നടത്തി പ്രതികളെ പിടിക്കുകയും അതിന്റെ തുടർ നടപടികൾ വേഗത്തിലാക്കുകയും ചെയ്യുന്നവരാണ്. അത്തരത്തിൽ പ്രവർത്തന മേഖല ഏറ്റവും ഉത്തരവാദിത്വത്തോടെ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ നാണക്കോടു തന്നെയാണ്.
അതുകൊണ്ടുതന്നെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് അതിജീവിതയുടെ കുടുംബമടക്കം പറയുന്നത്
ന്യായീകരണ തൊഴിലാളിയായി എത്തുന്നവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്ന് അതിജീവിതയുടെ കുടുംബാംഗം വ്യക്തമാക്കി. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ ചിതയൊരുക്കുന്നതെന്ന് കുടുംബാംഗം പ്രതികരിച്ചു.
കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നടിയുന്നതെന്ന് അവര്‍ അറിയുന്നില്ല. വ്യക്തിഹത്യയേക്കാൾ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ശത്രുതയേക്കാന് മ്ലേച്ഛമായ വികാരം സഹതാപമാണെന്നും ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നുവെന്നും കുറിപ്പില്‍ അതിജീവിതയുടെ കുടുംബാഗം വ്യക്തമാക്കുന്നു.
സംസ്ഥാന പൊലീസ് സേനയ്ക്ക് മുഴുവൻ കളങ്കം വരുത്തിവെച്ച് പ്രസ്താവനകൾ നടത്തുമ്പോൾ അതിൽ ഒരു രീതിയിലുള്ള സ്വാധീനവും ഉണ്ടായിട്ടില്ലായെന്ന് ആരും വിശ്വസിക്കുന്നില്ല. മുൻ ഡിജിപിക്കെതിരെ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട് .
വാവിട്ട വാക്കിൽ മുൻ ഡിജിപി കുടുങ്ങുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.