video
play-sharp-fill

പള്ളികളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അടച്ചു

പള്ളികളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അടച്ചു

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്കാ സഭ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളില്‍ കുര്‍ബാനകള്‍ നടത്തില്ലെന്നും സഭ അറിയിച്ചു. കൂടുതല്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് മാല്‍ക്കം രഞ്ജിത് പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ സമയത്ത് അറിയിക്കാതിരുന്നതിനാല്‍ ചതിക്കപ്പെട്ട തോന്നലുണ്ടെന്നും താന്‍ അതീവ ദുഖിതനാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
ഇതിനിടെ ശ്രീലങ്കയിലെ ഭീകരത്താവളങ്ങളില്‍ സൈന്യം റെയ്ഡ് നടത്തി. സ്ത്രീകളുടേതടക്കം 15 മൃതദേഹങ്ങളില്‍ ഒളിത്താവളങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പ്രതിരോധ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 70 ഐഎസ് ഭീകരര്‍ ശ്രീലങ്കയില്‍ ഒളിച്ചുകഴിയുന്നതായി സംശയമുണ്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രി പാല സിരിസേന പറഞ്ഞിരുന്നു. ശ്രീലങ്കയുടെ കിഴക്കന്‍ മേഖലകളില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബാട്ടിക്കലോവ നഗരത്തിന് സമീപം നിന്ന് ഐഎസ് പതാകകള്‍ കണ്ടെടുത്തതായും സൈന്യം പറഞ്ഞു. 150 ജലാറ്റിന്‍ സ്റ്റിക്കുകളും ആയിരക്കണക്കിന് സ്റ്റീല്‍ പെല്ലറ്റുകളും ഒരു ദ്രോണ്‍ ക്യാമറയും ഭീകരകേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയതായി സൈനികവക്താവ് പറഞ്ഞു.