
തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന, തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും തുറന്ന് പറയുന്ന ശ്രീലക്ഷ്മി അറയ്ക്കൽ എന്ന ആക്ടിവിസ്റ്റിനെ അറിയാത്തവരായിട്ട് അധികം ആരും ഉണ്ടാവില്ല.
ഇപ്പോഴിതാ തനിക്ക് നേരെ നടന്ന് കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങളിൽ പൊട്ടിക്കരഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറയ്ക്കൽ. ദീപക് ജീവനൊടുക്കിയതിൽ പ്രതി ഷിംജിതയെ അനുകൂലിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ സംസാരിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു, ഈ വിഷയത്തിൽ സംസാരിക്കവെയാണ് ശ്രീലക്ഷ്മി അറയ്ക്കൽ പൊട്ടിക്കരഞ്ഞത്.
തന്നെ പലരും വെടി എന്നാണ് വിളിക്കുന്നതെന്നും എനിക്ക് ഭക്ഷണം തരാൻ വേണ്ടി എൻ്റെ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ടെന്നും അത്രയും കഷ്ടപ്പെട്ടാണ് താൻ ജീവിച്ചതെന്നും ജോലി ചെയ്തത് ജീവിച്ചയാളെ നിങ്ങൾ വേശ്യ എന്ന് പറയുന്നത് ഭയങ്കര മോശമാണെന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ട്യൂഷന് പോയി, അവിടെ നിന്ന് നേരെ ബിഎഡ് കോളേജിൽ പോയി പഠിച്ച്, വീട്ടിൽ വരാതെ അടുത്ത ട്യൂഷനെടുത്ത് രാത്രി എട്ട് മണിക്ക് വന്ന് ബിഎഡിന്റെ എല്ലാ വർക്കും എഴുതി തീർത്തിട്ടുണ്ട് ഞാൻ. അങ്ങനെ ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങൾ വേശ്യ എന്ന് പറയരുത്. ഭയങ്കര മോശമാണത്. ഞാനത്രയ്ക്ക് കഷ്ടപ്പെട്ടാണ് ജീവിച്ചത്. പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്. അങ്ങനെ ജീവിക്കാം. പക്ഷെ അത് പറ്റില്ല. ആ ജോലി മോശമായത് കൊണ്ടല്ല. പക്ഷെ എനിക്ക് പറ്റില്ല.
അങ്ങനെയാണെങ്കിൽ ഇപ്പോൾ വീടും കാറുമെല്ലാമായേനെ. ഫോൺ വരെ എത്രയോ കൊല്ലമായി ഉപയോഗിക്കുന്നു. ഹാങ് ആയിപ്പോകുന്നു. ഫോൺ പോലും മാറ്റാൻ പൈസയില്ല. 9-ാം ക്ലാസ് തൊട്ട് ഞാൻ ട്യൂഷൻ എടുക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 30 വയസായി. എനിക്ക് കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ജീവിച്ച് പോകുന്നത്. എൻ്റെ അമ്മ അംഗൻവാടി ടീച്ചറായാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്ക് അന്ന് 600 രൂപയൊക്കെയാണ് മാസം കിട്ടിയിരുന്നത്. എനിക്ക് ഭക്ഷണം തരാൻ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്. അങ്ങനെ വരെ ജീവിച്ചിട്ടുണ്ട്. അങ്ങനെയുള്ള അമ്മയെക്കുറിച്ച് മോശം പറയരുതെന്നും ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു.



