‘ഏറെ ആഗ്രഹിച്ചും കാത്തിരുന്നും ലഭിച്ച മകൻ, ശരത്തിനെ തറയില്‍ പോലും വെക്കാതെ വളര്‍ത്തി’; ഒടുവിൽ മകന് പിന്നാലെ അമ്മയും യാത്രയായി: ബൈക്ക് അപകടത്തില്‍ ജീവൻ നഷ്ടമായ നടൻ ശരത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവെച്ച് ശ്രീക്കുട്ടി

Spread the love

കൊല്ലം ∙ ഏറെ ആഗ്രഹിച്ചും കാത്തിരുന്നും ലഭിച്ച മകൻ… തറയില്‍ വെക്കാതെ വളർത്തിയ മകനായിരുന്നു നടൻ ശരത്ത്. എന്നാല്‍ കുറച്ച്‌ വർഷങ്ങള്‍ക്കുമുമ്പ് ബൈക്ക് അപകടത്തില്‍ ജീവൻ നഷ്ടമായ ശരത്തിന്റെ അമ്മയും ഇനി ഈ ലോകത്ത് ഇല്ല.

video
play-sharp-fill

നടൻ ശരത്തിന്റെ അമ്മയുടെ ചരമവാർഷിക ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയ ‘ഓട്ടോഗ്രാഫ്’ സീരിയലിലെ സഹനടി ശ്രീക്കുട്ടി, ശരത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘ആ വഴിയിലൂടെ പോകുമ്പോള്‍ മനസിന് വല്ലാത്തൊരു വിങ്ങലാണ്. ഞാനും അമ്മയും അച്ഛനും ചേർന്നാണ് പോയത്. ഞങ്ങള്‍ അഞ്ചുപേർ — ഞാൻ, രഞ്ജിത്, അംബരീഷ്, സോണിയ, ശരത്ത് — ‘ഓട്ടോഗ്രാഫ്’ സീരിയലില്‍ ഒരുമിച്ചായിരുന്നു. ഫൈവ് ഫിംഗേഴ്സ് പോലെ ജീവിച്ച ഞങ്ങള്‍ക്കിപ്പോള്‍ ഒരു വിരല്‍ കുറവാണ്. ശരത്തിന്റെ അഭാവം ഇന്നും അംഗീകരിക്കാൻ കഴിയുന്നില്ല,’ ശ്രീക്കുട്ടി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരത്തിന്റെ മരണവാർത്ത അന്ന് എല്ലാവർക്കും ഒരു ഞെട്ടലായിരുന്നു. അന്ന് ആത്മയുടെ ഓഫീസില്‍ ശരത്തിന്റെ ബോഡി പൊതു ദർശനത്തിന് വെച്ചപ്പോള്‍ സഹിക്കാൻ പറ്റിയില്ല. വീട്ടില്‍ എല്ലായിടത്തും ശരത്തിന്റെ ഫോട്ടോകള്‍ തന്നെയാണ്. അമ്മയ്ക്കും അച്ഛനും ശരത്തിനെ അതീവ സ്നേഹമായിരുന്നു ശ്രീക്കുട്ടികൂട്ടിച്ചേർത്തു.

ശരത്തിന്റെ കുടുംബവുമായി ഇപ്പോഴും ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും, അമ്മയുടെ ആണ്ടിനോടനുബന്ധിച്ച ചടങ്ങില്‍ പങ്കെടുത്തതിലൂടെ അവരുടെ ഓർമ്മകളിലേക്ക് മടങ്ങിയതാണെന്നും ശ്രീക്കുട്ടി പറയുന്നു.

‘ശരത്തിന്റെ അമ്മയ്ക്ക് ഞങ്ങളെ ഇങ്ങനെ കാണുന്നത് ഇഷ്ടമായിരിക്കും. ശരത്ത് ഹൈപ്പർ ആക്ടീവ് ആയ കുട്ടിയായിരുന്നു — എപ്പോഴും ചിരിയും ചാടലും നിറഞ്ഞവൻ. ഇടയ്ക്കിടെ സ്വപ്നത്തില്‍ ശരത്തിനെ കാണാറുണ്ട്,’ അവള്‍ പറഞ്ഞു. ഓട്ടോഗ്രാഫ് സീരിയലിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ നടൻ ശരത്തിന്റെ ജീവിതവും കുടുംബവും, ശ്രീക്കുട്ടിയുടെ വാക്കുകളില്‍ വീണ്ടും ജീവിക്കുന്നു.