video
play-sharp-fill

കമന്റ്സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ, പനിയോ ജലദോഷമോ ദേഹം ചൊറിച്ചിലോ ഉണ്ടായിട്ടില്ല, പാർട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്, നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഒന്നുമല്ല, അവിടെ പോയി അനുഭവിക്കണം; മഹാകുംഭമേളയിൽ പുണ്യ സ്നാനം ചെയ്തതിനെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി ശ്രീക്കുട്ടി

കമന്റ്സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ, പനിയോ ജലദോഷമോ ദേഹം ചൊറിച്ചിലോ ഉണ്ടായിട്ടില്ല, പാർട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്, നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഒന്നുമല്ല, അവിടെ പോയി അനുഭവിക്കണം; മഹാകുംഭമേളയിൽ പുണ്യ സ്നാനം ചെയ്തതിനെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി ശ്രീക്കുട്ടി

Spread the love

ഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം ചെയ്തതിനെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി സിനിമ- സീരിയൽ താരം ശ്രീക്കുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ശ്രീക്കുട്ടിയുടെ മറുപടി.

45 ദിവസം നീണ്ടുനിന്ന മഹാകുംഭ മേളയുടെ ഭാഗമാകാൻ എനിക്കും എന്റെ ഭർത്താവിനും സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ശ്രീക്കുട്ടി പറഞ്ഞു. മഹാകുംഭ മേളയിൽ പങ്കെടുത്ത് രണ്ടാഴ്ചത്തോളമായി ഇന്നുവരെ പനിയോ ജലദോഷമോ ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ ഞങ്ങൾക്ക് ഒരു ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്ന് ശ്രീക്കുട്ടി വ്യക്തമാക്കി.

‘ത്രിവേണി സംഗമത്തിലാണ് സ്നാനം ചെയ്തത്. അവിടെ സ്നാനം ചെയ്തിട്ട് അന്നത്തെ ദിവസം നമുക്ക് കുളിക്കാൻ സാധിച്ചിട്ടില്ല. കാരണം മുറിയെടുത്തില്ല. സ്നാനം കഴിഞ്ഞിട്ട് ഞങ്ങൾ രണ്ട് ദിവസം സോപ്പ് പോലും തേച്ച് കുളിച്ചിട്ടില്ല. നിങ്ങൾ ഈ പറയുന്ന മോശം വെള്ളത്തിൽ വെറുതെ ഒന്ന് മുങ്ങിക്കുളിച്ച് വന്നേയുള്ളൂ. 63 കോടി ആൾക്കാർ കുംഭമേളയിൽ വന്നൂ എന്നാണ് അറിയാൻ കഴിഞ്ഞത്. അവരുടെ ആരുടെയും കാര്യം എനിക്കറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാനും എന്റെ ഏട്ടനും കുളിച്ചിട്ട് ഞങ്ങൾക്ക് ഈ നിമിഷം വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം. ഞാൻ അവിടെ നിന്ന് വരുമ്പോൾ കുറച്ച് വെള്ളം കൊണ്ടുവന്നിരുന്നു. അതിപ്പോൾ കുറച്ചുകൂടെ പ്യൂർ ആയിട്ടാണ് എനിക്ക് തോന്നുന്നത്. അവിടുന്ന് എടുത്തപ്പോൾ കുറച്ച് കലങ്ങിയ വെള്ളം പോലെ എനിക്ക് തോന്നി. പക്ഷേ, ഇപ്പോൾ മിനറൽ വാട്ടർ പോലെയാണ് ഉള്ളത്.

ഈ വെള്ളം എൻ്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയിൽ ഒഴിച്ചു. അവർക്കാർക്കും ചൊറി വന്നിട്ടില്ല. ഇത് കള്ളം പറയുന്നതൊന്നും അല്ല. ജാതിമത ഭേതമില്ലാതെ ആർക്കു വേണമെങ്കിലും അവിടെ പോകാം. എന്തിനാണ്, എന്തറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമൻ്റ് ചെയ്യുന്നത്. കോടിക്കണക്കിനു ആളുകൾ വന്നതല്ലേ. പാർട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്. എനിക്കു ഒരു പാർട്ടിയുമില്ല, ഞാൻ ദൈവ വിശ്വാസിയാണ്.

എനിക്കിപ്പോൾ ഈ പറഞ്ഞ കാര്യം ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ ഇതിവിടെ പറയണമെന്ന് തോന്നി. കാരണം അത്തരം കമന്റ്സാണ് വരുന്നത്. നീയൊക്കെ ഈ നാടിന്റെ ശാപമാണ്. നീയൊക്കെ എന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത് എന്നൊക്കെയുള്ള മോശം കമന്റുകളാണ് വരുന്നത്’

എല്ലാം നല്ല രീതിയിലാണ് അവിടെ ഒരുക്കിയിട്ടുള്ളത്. ആർക്ക് വേണമെങ്കിലും അവിടെ പോയി മുങ്ങി കുളിക്കാം. ഇത് നമുക്ക് കിട്ടിയ ഭാഗ്യമാണ്. ഞങ്ങൾ കാറിൽ ഡ്രൈവ് ചെയ്ത‌ത് കിലോമീറ്ററുകൾ താണ്ടിയാണ് അവിടെയെത്തിയത്. 5000 കിലോമീറ്ററോളം സഞ്ചരിച്ചു. റൂം കിട്ടിയില്ല എന്നത് ബുദ്ധിമുട്ടിച്ചു. നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഒന്നുമല്ല. അവിടെ പോയി അനുഭവിക്കണം. ഇനി അടുത്ത 144 വർഷം കഴിഞ്ഞാലാണ് അടുത്ത മഹാകുംഭ മേള വരുകയുള്ളൂ. നമ്മുടെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമാണിത്.”-ശ്രീക്കുട്ടിയുടെ വാക്കുകൾ.