
കുമരകം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121 -ാമത് തിരുവുത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലേക്കായി ദേവസ്വം,സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ശ്രീകുമാരമംഗലം ദേവസ്വം ഓഫീസിൽ കൂടിയ യോഗത്തിന്റെ തീരുമാനങ്ങൾ ഇങ്ങനെ
1 )ക്ഷേത്രത്തിൻറെ മൂന്നു കിലോമീറ്റർ ചുറ്റളവ്ഉത്സവ മേഖലയായി പ്രഖ്യാപിക്കുന്നതിനും

Whatsapp Group 1 | Whatsapp Group 2 |Telegram Group
2 )സ്കൂബാ ടീം ഉൾപ്പെടെയുള്ള ഫയർഫോഴ്സ് യൂണിറ്റിൻ്റെ സൗജന്യ സേവനം ലഭ്യമാക്കുന്നതിനും
3 )ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന്കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ക്രമസമാധാന പരിപാലനത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും
4 )വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാനും
, മുഴുവൻ വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനും
5) ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിൻ്റെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിനും
6 ) തടസ്സം കൂടാതെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും
7)കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിനും
8)രാത്രി 12 മണി വരെബസ് സർവ്വീസ് നടത്തുന്നതിനും
9)ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും
10) മാലിന്യം അതാത് ദിവസം തന്നെ നീക്കം ചെയ്യുന്നതിനും യൂണിഫോമിൽ ഹരിതകർമ്മ സേനാംഗങ്ങളെ ക്ഷേത്ര പരിസരത്ത് നിയോഗിക്കുന്നതിനും
11)ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന വീഥികളിൽഅപകടകരമായ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റുന്നതിനും,വീഥികൾ വൃത്തിയാക്കുന്നതിനും
12)പാർക്കിംഗിനായി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു.
കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസർ ജിനു പിന്നൂസിന്റെ നേതൃത്വത്തിൽ നടന്ന
അവലോകനയോഗത്തിൽകോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ് ശ്രീജിത്ത് ,കോട്ടയം തഹസീൽദാർസനിൽകുമാർ ടി.എസ്,കോട്ടയം ഡിവൈഎസ്പിഅരുൺ കെ എസ് , സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺഎം തോമസ്,കുമരകം എസ് എച്ച് ഒ ഷിജു കെ , സബ് ഇൻസ്പെക്ടർ സുനിൽകുമാർ ടി. എസ്,
ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ സി ജെ സിത്താര,ഡിസ്ട്രിക് ഫയർഫോഴ്സ് ഓഫീസർവിഷ്ണു മധു,കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർ സിനി ചെറിയാൻ,കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർശ്രുതി രാജ്,എക്സൈസ് സബ് ഇൻസ്പെക്ടർ അഖിൽ എ,കുമരകം വില്ലേജ് ഓഫീസർ സുരേഷ് ബാബു ആർ,പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ താഹ മുഹമ്മദ്,ഡെപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി സാഫിയ എം,ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. അഞ്ചു ജി,കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ്യാ ഷിജോ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായപി ഐ എബ്രഹാം ,കെ എസ് സലിമോൻ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ എസ്.കെ.എം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി ബി രഞ്ചിത്ത് നന്ദിയും രേഖപ്പെടുത്തി.



