video

00:00

പാഠഭാഗങ്ങൾ പഠിച്ചില്ല ; എട്ടുവയസുകാരനെ ചട്ടുകംവച്ച് പൊള്ളിച്ച് പിതാവ് : യുവാവ് പൊലീസ് പിടിയിൽ

പാഠഭാഗങ്ങൾ പഠിച്ചില്ല ; എട്ടുവയസുകാരനെ ചട്ടുകംവച്ച് പൊള്ളിച്ച് പിതാവ് : യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

അടൂർ: പാഠഭാഗങ്ങൾ ശരിയായി പഠിച്ചില്ലെന്ന് ആരോപിച്ച് എട്ടുവയസുകാരനെ ചട്ടുകം വച്ച് പൊള്ളിച്ച് പിതാവ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകനെ ചട്ടുകം വച്ച് പൊള്ളിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അടൂർ പള്ളിക്കൽ കൊച്ചു തുണ്ടിൽ കിഴക്കതിൽ ശ്രീകുമാറിനെ(31)നെയാണ് എസ്.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിച്ചുവെന്ന മാതാവ് സലാമത്ത് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടൽ തൊഴിലാളിയാണ് സലാമത്ത്. ശ്രീകുമാർ കൂലിപ്പണിക്കാരനാണ്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. കഴിഞ്ഞ 30 ന് വൈകിട്ട് ചട്ടുകം ചൂടാക്കി വലതു കാലിൽ വച്ച് പൊള്ളലേൽപ്പിച്ചുവെന്നാണ് മാതാവിന്റെ മൊഴി.

സ്‌കൂൾ തുറക്കാത്തതിനാൽ കുട്ടിയെ സമീപത്തെ വീട്ടിൽ ട്യൂഷന് അയയ്ക്കുന്നുണ്ട്. ശ്രീകുമാർ ജോലിക്ക് പോയപ്പോൾ കുറച്ച് പാഠഭാഗങ്ങൾ മകനെ പഠിക്കാൻ ഏൽപിച്ചിരുന്നു. വൈകിട്ട് തിരിച്ചു വന്ന് എഴുതിച്ചപ്പോൾ മകന് അറിയാതെ വന്നപ്പോൾ ശ്രീകുമാർ ചട്ടുകം പൊള്ളിച്ച് വയ്ക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ മാതാവിനെ വിളിച്ചു വരുത്തി മൊഴി എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ മറ്റു ശരീരഭാഗങ്ങളിലും പൊള്ളലേറ്റ് പാടുകൾ കണ്ടെത്തി. പിതാവ് പതിവായി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് പറയുന്നു.