ശ്രീകുമാർ മേനോന് എതിരായ കേസ് : മഞ്ജുവിന് നോട്ടീസ് ; നടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ നടി മഞ്ജു വാരിയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് നടപടികൾ തുടങ്ങി.നടപടിയെ തുടർന്ന് മൊഴി നൽകുന്നതിന് ഹാജർ ആകാൻ അറിയിച്ച് നോട്ടീസ് അയച്ചു. അതേസമയം, ഇന്നലെ മഞ്ജു വാരിയറുടെ മൊഴിയെടുക്കാൻ സാധിച്ചില്ല. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു വാഗമണിലായതിനാലാണ് മൊഴിയെടുക്കാൻ സാധിക്കാഞ്ഞത്.

ഷൂട്ടിങ് കഴിഞ്ഞ് രണ്ടുദിവസത്തിനകം കൊച്ചിയിലെത്തി ക്രൈംബ്രാഞ്ചിനു മുൻപാകെ മൊഴി നൽകാമെന്ന് മഞ്ജു വാര്യർ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന തൃശ്ശൂർ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് തന്നെ നിരന്തരം അപമാനിക്കുന്നുവെന്നും അപായപ്പെടുത്താൻ ശ്രമിക്കുന്നതായും കാണിച്ച് ശ്രീകുമാർ മേനോനെതിരെ മഞ്ജു പരാതി നൽകിയത്. സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജുവാര്യർ ഡിജിപിക്കു നൽകിയ പരാതി തൃശ്ശൂർ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു.

മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും വിളിച്ചുവരുത്തുക.