
പാലക്കാട് : ശ്രീകൃഷ്ണപുരത്ത് നിയന്ത്രണം വിട്ട് കാർ കടയിലേക്ക് പാഞ്ഞു കയറി അപകടം. സമീപത്ത് നിർത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് കാർ കടയിലേക്ക് കയറിയത്.
ആർക്കും പരിക്കില്ല. ശ്രീകൃഷ്ണപുരത്ത് ഫെഡറല്‍ ബാങ്കിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഗോള്‍ഡ് കവറിംഗ് സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്.
ഇവിടെ നിർത്തിയിട്ട രണ്ട് കാറുകളിലിടിച്ചാണ് വാഹനം പാഞ്ഞു വന്നത്. കാർ ഓടിച്ച കോട്ടപ്പുറം കരിമ്ബന വരമ്ബ് സ്വദേശിയായ ഉമ്മർഅലി പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group