ഇന്ന് ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ഒന്നിച്ചെത്തുന്ന ദിവസം: ശ്രീകൃഷ്ണ ജയന്തി: വീഥികൾ ഇന്ന് അമ്പാടിയാകും: കോട്ടയത്ത് 3500 ശോഭായാത്രകൾ

Spread the love

കോട്ടയം: ഇന്ന് ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ഒന്നിച്ചെത്തുന്ന ദിവസം. ശ്രീകൃഷ്ണ ജയന്തി. ബാ ലികാബാലന്മാരുടെ ദിനം എവി ടെയും രാധയും കൃഷ്ണനും ഗോപികമാരും എങ്ങും ഉത്സാഹത്തിൻ്റെ അലയൊലികൾ.

ജില്ലയിലെ ക്ഷേത്രങ്ങളെല്ലാം ഭക്തിയുടെ നിറവിൽ ബാലഗോകുലത്തിന്റെ
നേത്യത്വത്തിൽ 1300 സ്ഥ‌ലങ്ങളിലായി 3500 ശോഭാ യാത്രകൾ വൈകിട്ട് നടക്കും. കൃഷ്ണനും

രാധയും ഗോപികമാരും മറ്റ് പുരാണ കഥാപാത്രങ്ങളും ഓരോ ശോഭാ യാത്രയിലുമുണ്ടാകും. അലങ്കരിച്ച രഥങ്ങൾ ശ്രീകൃഷ്‌ണ കോവിലുകളാകും നൂറ് കണക്കിന് ഭക്തർ അണിനിരക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകൃഷ്‌ണ ജയന്തി ആഘോ ഷങ്ങൾക്ക് മുന്നോടിയായി ബാ ലഗോകുലങ്ങളുടെ ആഭിമുഖ്യ ത്തിൽ ഗോപൂജയും വൃക്ഷ പൂജയും നദീപൂജയും വിവിധ സ്‌ഥലങ്ങളിൽ നടന്നു. ഇന്ന്

ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും പരിപാടികളും ഉണ്ട്. രാത്രി 12 ന് അവതാര പൂജയും ഉണ്ടാകും.