അഷ്ടമിരോഹിണി: കണ്ണൂര്‍ ജില്ലയില്‍ 300 ശോഭായാത്രകള്‍ ; നഗര വീഥികള്‍ അമ്പാടികണ്ണൻമാരെ കൊണ്ട് നിറയും

Spread the love

കണ്ണൂർ:  അഷ്ടമിരോഹിണിയോട് അനുബന്ധിച്ച്‌ ഞായറാഴ്ച വൈകീട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂർ ജില്ലയില്‍ 300 ശോഭായാത്രകള്‍ സംഘടിപ്പിക്കും. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ 2500-ഓളം സ്ഥലങ്ങളില്‍ പതാക ഉയർത്തി.കണ്ണൂർ ടൗണ്‍, ചക്കരക്കല്‍, തലശ്ശേരി, ഇരിട്ടി, തില്ലങ്കേരി, പുന്നാട്, പാനൂർ, തൊക്കിലങ്ങാടി, പേരാവൂർ, തളിപ്പറമ്ബ്, നടുവില്‍, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളില്‍ മഹാശോഭായാത്ര നടക്കും. പ്രധാനപ്പെട്ട നഗരങ്ങളില്‍ മഹാശോഭായാത്രാ സംഗമങ്ങളും ഉണ്ടാകും.

ഗ്രാമകേന്ദ്രങ്ങളിലും ചെറുതും വലുതുമായ ശോഭായാത്രകള്‍ ഉണ്ടാകും. ഉണ്ണിക്കണ്ണൻമാർ, പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, ഗോപിക നൃത്തം മുതലായവ ശോഭായാത്രയില്‍ ഉണ്ടാകും. സാംസ്കാരിക സമ്മേളനങ്ങള്‍, ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, കൃഷ്ണഗാഥ സദസ്സ് എന്നിവയും നടക്കും.

കണ്ണൂർ നഗരത്തില്‍ വിളക്കും തറയില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര അമൃതാനന്ദമയീ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ദീപം തെളിച്ച്‌ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്ലാസ, റെയില്‍വേ സ്റ്റേഷൻ റോഡ്, മുനീശ്വരൻ കോവില്‍, പഴയ ബസ്‌ സ്റ്റാൻഡ് വഴി തെക്കീ ബസാറിലെ കാഞ്ചി കാമാക്ഷിയമ്മൻ കോവിലിൻ്റെ പരിസരത്ത് സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group