ശ്രീകൃഷ്ണ ജയന്തി ആഘോഷം: സ്വാഗതസംഘം രൂപീകരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ആഗസ്റ്റ് 23 നു നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ജില്ലാതല സ്വാഗത സംഘ രൂപീകരണ യോഗം തിരുനക്കര എൻ.എസ്.എസ്.കരയോഗം ഹാളിൽ ബാലഗോകുലം ജില്ലാ പ്രസിഡന്റ എൻ.മനുവിന്റെ അദ്ധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ.എൻ.സജികുമാർ മുഖ്യ പ്രഭാഷണം നടത്തി. ” അതിരുകളില്ലാത്ത സൗഹൃദം മതിലുകളില്ലാത്ത മനസ്സ്” എന്ന സന്ദേശ പത്രം ജില്ലാ രക്ഷാധികാരി കെ.എസ്.സാവിത്രി പ്രകാശനം ചെയ്തു. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ.സോന, ആർ.എസ്.എസ്.വിഭാഗ് സംഘചാലക് എം.എസ്.പദ്മനാഭൻ, ബാലഗോകുലം മേഖലാ പ്രസിഡൻറ് വി.എസ്.മധുസൂദൻ, ജില്ലാ കാര്യദർശി പ്രതീഷ് മോഹൻ, സംഘടനാ കാര്യദർശി മനു കൃഷ്ണ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാനായി പ്രൊഫ.മാടവന ബാലകൃഷ്ണപിള്ളയേയും ജനറൽ സെക്രട്ടറിയായി രാജേഷ് നട്ടാശ്ശേരിയെയും വർക്കിംഗ് പ്രസിഡന്റായി രാജാശ്രീകുമാര വർമ്മേയും തെരഞ്ഞെടുത്തു.