ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകൾക്ക് അടിവസ്ത്രം വേണമെന്ന ആവശ്യവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു ; സ്ഥിരം ശല്യക്കാരനെന്ന് പഞ്ചായത്ത് മെമ്പർ ;ഞരമ്പ് രോഗിയെ പൊലീസ് പൊക്കി
സ്വന്തം ലേഖിക
പത്തനംതിട്ട : പ്രളയം സംബന്ധിച്ച് ഫേസ് ബുക്കിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് ഫേസ്ബുക് പോസ്റ്റ് ഇട്ടത്. ഇരവിപേരൂർ കരിമുളയ്ക്കൽ സ്വദേശി രഘുവിനെയാണ് പൊലീസ് പിടികൂടിയത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല സി ഐ സന്തോഷ് കുമാർ ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് ഇയാൾ ഫേസ്ബുക്കിൽ സ്ത്രീ വിരുദ്ധമായ തരത്തിലുള്ള പോസ്റ്റിട്ടത്. ഇത് കണ്ട സ്ത്രീകൾ രാത്രി 8 മണിയോടെ പൊലീസിൽ അറിയിച്ചു. 9 മണിയോടെ ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇരുവള്ളപ്ര സെന്റ് തോമസ് എച്ച്എസ്എസിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് വേഗത്തിൽ അടിവസ്ത്രങ്ങൾ എത്തിക്കമെന്നായിരുന്നു സതീഷ്‌കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇത് കണ്ട ഇരവിപേരൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്ബറുമായ അജിത പൊലീസിൽ പരാതി നൽകി. ക്യാമ്ബിൽ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്നും ഇത് തെറ്റായ സന്ദേശമായിരുന്നുവെന്നാണ് അജിത പരാതിപ്പെടുന്നത്. സ്ത്രീകൾക്ക് വസ്ത്രങ്ങൾ വേണമെന്നു പറയുന്നതിന് പകരം അടിവസ്ത്രങ്ങൾ വേണമെന്നു പറഞ്ഞത് മനഃപൂർവം, ക്യാമ്ബിലുള്ള സ്ത്രീകളെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയിൽ പറയുന്നു.എന്നാൽ താൻ നല്ല ഉദ്ദേശ്യത്തോടെയാണ് പോസ്റ്റിട്ടത് എന്നാണ് പ്രതി പറഞ്ഞത്. 119(ബി), 120 (ഓ) വകുപ്പുകൾ പ്രകാരമാണ് കേസ്. രാത്രി തന്നെ ജാമ്യത്തിൽ വിട്ടയച്ചു. പ്രളയം, ദുരിതാശ്വാസ ക്യാമ്ബുകൾ എന്നിവ സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം കൊടുത്തിരുന്നു. ഇതു പ്രകാരം ഡിജിപി സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരണം സംബന്ധിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ അറസ്റ്റാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group