മഴയും വെയിലുമേറ്റ് ശ്രീജിത്തിന്റെ സഹനസമരത്തിന് മൂന്നാണ്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മഴയും വെയിലും പാതയോരത്തെ പൊടിയും സഹിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ ശ്രീജിത്തി് സഹനസമരം ആരംഭിച്ചിട്ട് മൂന്നാണ്ട്. അനുജൻ ശ്രീജീവിന്റെ ഘാതകരായ പൊലീസുകാരെ നിയമത്തിന് മുന്നിലെത്തിക്കാൻ ശ്രീജിത്ത് തുടങ്ങിയ സമരം അനന്തമായി നീളുകയാണ്. നിഷേധിക്കപ്പെട്ട നീതിയ്ക്കായി മരണം വരെ തെരുവിൽ കിടക്കുമെന്ന നിലപാടിലാണ് ശ്രീജിത്ത്. സമരം രണ്ടുവർഷത്തിലേറെ ആരാലും ശ്രദ്ധിക്കാതെപോയി. ഒടുവിൽ സോഷ്യൽ മീഡിയ കൂട്ടായ്മകൾ ഇടപെട്ടതോടെ ശ്രീജിത്തിന്റെ ഒന്നാമത്തെ ആവശ്യം അംഗീകരിച്ച് കേസ് അന്വേഷണം സി.ബി.ഐ യ്ക്ക് വിട്ടു.പക്ഷേ പൊലീസുകാർക്കെതിരെ മാത്രം നടപടി ഉണ്ടായില്ല .
2014 മെയ് 19 നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽപുത്തൻവീട്ടിൽ ശ്രീജീവെന്ന 25 കാരനെ മോഷണ കുറ്റം ചുമത്തി പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ലോക്കപ്പിൽ വിഷം കഴിച്ചെന്ന പേരിൽ ഇയാളെ ആശുപത്രിയിലെത്തിച്ചു. ശ്രീജീവ് മരിച്ചെന്ന വിവരമാണ് ശ്രീജിത്ത് അടക്കമുള്ള ബന്ധുക്കളെ പിറ്റേന്ന് പൊലീസ് അറിയിച്ചത്. പൊലീസുകാരായ പ്രതികൾക്കെതിരെ കേസുമായിപോകാൻ പേടിച്ച കുടുംബം പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ പരാതി നൽകി.ശ്രീജീവ് ലോക്കപ്പിൽ വിഷം കഴിച്ചതാണെന്ന പൊലീസുകാരുടെ കഥ അന്നത്തെ കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ തള്ളി.പാറശാല എസ് .ഐ ആയിരുന്ന ഗോപകുമാർ,എ.എസ്.ഐ ഫിലിപ്പോസ്, രണ്ടുപൊലീസുകാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി.ശ്രീജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാനും പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും വിധിയുണ്ടായി .പക്ഷേ പൊലീസുകാർക്കെതിരെയുള്ള നടപടികളിലേക്ക് സർക്കാർ കടന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞാൻ ഒരു പൊലീസുകാരനെ കൊന്നാൽ ഒരന്തി വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയുമോ.പിന്നെന്തിനാണ് ഇതേ കുറ്റം ചെയ്ത പൊലീസുകാർക്ക് മറ്റൊരു നീതി? . പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടോ എന്നുപോലും ഇപ്പോൾ സംശയമാണ് . കുറ്റവാളികളെ സർവീസിൽ തുടരാൻ അനുവദിക്കുന്നതിലൂടെ തെളിവുകൾ നശിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊടുക്കുകയാണിപ്പോൾ . തെറ്റുകാരെ ശിക്ഷിക്കാൻ അധികൃതർ തയ്യാറാകണം .അത് മറ്റു പോലീസുകാർക്ക് പാഠമായി തീരുമെന്നും ശ്രീജിത്ത് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.