video
play-sharp-fill
ശ്രീജീവിന്റെ മരണം :  കസ്റ്റഡി മരണമല്ല ആത്മഹത്യയെന്ന് സി.ബി.ഐയുടെ കണ്ടെത്തൽ

ശ്രീജീവിന്റെ മരണം : കസ്റ്റഡി മരണമല്ല ആത്മഹത്യയെന്ന് സി.ബി.ഐയുടെ കണ്ടെത്തൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ശ്രീജീവിന്റെ മരണം കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നും സി.ബി.ഐയുടെ കണ്ടെത്തൽ. ഇതു സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം കോടതിയിലാണ് സി.ബി.ഐ സമർപ്പിച്ചത്. ആത്മഹത്യാക്കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ശ്രീജീവിന്റെ ദേഹപരിശോധന നടത്തുന്നതിൽ പൊലിസ് വീഴ്ചവരുത്തി. ഈ പൊലിസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണം നടത്തുന്നതിനും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.

അതേ സമയം ശ്രീജീവ് ആത്മഹത്യ ചെയ്തതല്ലെന്നും അതൊരു കൊലപാതകമാണെന്നും ആവർത്തിച്ച് ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് രംഗത്തെത്തി. സെക്രട്ടേറിയറ്റിനു മുമ്പിൽ 1633 ദിവസമായി കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരരംഗത്തു തുടരുകയാണ് ശ്രീജിത്ത്. ശ്രീജീവിന്റെ ആത്മഹത്യാക്കുറിപ്പ് എന്നു പറയുന്നത് പച്ചക്കള്ളമാണ്. ഈ റിപ്പോർട്ട് എഴുതിയുണ്ടായിക്കിയത് പൊലിസാണ്. ഇതു പറഞ്ഞത് ഞാനല്ല, ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ കണ്ടത്തലാണ്. പൊലിസും ഡോക്ടർമാരും മറ്റും ഉന്നതരുമാണ് ഈ കേസിലെ പ്രതികൾ. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കുകയാണ് സി.ബി.ഐയും ചെയ്തിരിക്കുന്നത്. സമരത്തിൽ നിന്നു പിന്നോട്ടുപോകില്ലെന്നും സി.ബി.ഐക്കും മുകളിലുള്ള നിയമ സംവിധാനത്തെ സമീപ്പിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group