video
play-sharp-fill

ശ്രീധരനും, സുരേന്ദ്രനും നിയമസഭ കാണേണ്ടന്ന് ജനങ്ങൾ ; കയ്യിലിരുന്ന നേമവും ശിവന്‍കുട്ടി കൊണ്ടുപോയി; ഇഡിയും എന്‍ഐഎയും കൂടെ നിന്നിട്ടും ബി ജെ പി കരിഞ്ഞുണങ്ങി; ഇനി കാവിലെ പാട്ടു മൽസരത്തിന് കാണാമെന്ന് കെ.സുരേന്ദ്രൻ

ശ്രീധരനും, സുരേന്ദ്രനും നിയമസഭ കാണേണ്ടന്ന് ജനങ്ങൾ ; കയ്യിലിരുന്ന നേമവും ശിവന്‍കുട്ടി കൊണ്ടുപോയി; ഇഡിയും എന്‍ഐഎയും കൂടെ നിന്നിട്ടും ബി ജെ പി കരിഞ്ഞുണങ്ങി; ഇനി കാവിലെ പാട്ടു മൽസരത്തിന് കാണാമെന്ന് കെ.സുരേന്ദ്രൻ

Spread the love

തേര്‍ഡ് ഐ ന്യൂസ്

കോട്ടയം: രണ്ട് മണ്ഡലത്തില്‍ മത്സരിച്ചിട്ടും ദയനീയമായി പരാജയമേറ്റ് വാങ്ങി സുരേന്ദ്രന്‍. മഞ്ചേശ്വരത്തും കോന്നിയിലും വലിയ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ മാസ് എന്‍ട്രി നടത്തിയെങ്കിലും, ഫലം വന്നപ്പോള്‍ മിസോറാമിന് വണ്ടി കയറാന്‍ തയ്യാറായി നില്‍ക്കുകയാണ്.

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം അഷറഫ് വിജയത്തേരിലേറുമ്പോള്‍ കെ സുരേന്ദ്രനെതിരെ ജനവികാരം ശക്തമാകുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരന്‍ എംഎല്‍എ ഓഫീസ് തുടങ്ങിയത് തെരഞ്ഞെടുപ്പ് ദിവസമാണ്. പക്ഷേ ആ ഓഫീസില്‍ പാലക്കാടിന്റെ എംഎല്‍എയായ് കസേരയിലിരിക്കുക ഷാഫി പറമ്പില്‍ ആയിരിക്കും.

ആദ്യഘട്ടത്തില്‍ മെട്രോമാന്‍ വിജയിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അവസാന ലാപ്പില്‍ ഷാഫി പാലക്കാടന്‍ കാറ്റ് പോലെ അഞ്ഞടിച്ച് വിജയിച്ച് കയറുകയായിരുന്നു.

രാജേട്ടന്‍ പൊന്ന് പോലെ സൂക്ഷിച്ചിരുന്ന നേമത്തില്‍ കുമ്മനം ചെമ്പുരുക്കി ചേര്‍ക്കുകയായിരുന്നു. രാജഗോപാലിന്റെ പിന്തുണ പോലും കുമ്മനത്തിന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

എന്‍ഐഎയും ഇഡിയും സ്വര്‍ണ്ണക്കടത്തും ഡോളര്‍കടത്തുമായ് പൊന്നരിവാള്‍ ഒടിക്കാന്‍ തലങ്ങും വിലങ്ങും ശ്രമിച്ചെങ്കിലും , അരിവാള്‍ താമരയുടെ തായ് വേര് അറുത്ത കാഴ്ചയാണ് കേരളം കണ്ടത്.

വോട്ട് വിഹിതം പോലും വര്‍ധിപ്പിക്കാനാകാതെ ബിജെപി കേരളത്തില്‍ തകര്‍ന്നടിയുമ്പോള്‍, ജയിച്ചത് വര്‍ഗീയതയെ ആട്ടിയോടിച്ച ജനങ്ങളാണ്. കയ്യില്‍, അരിവാള്‍ മുറുകെപ്പിടിച്ച് അവര്‍ ആ വര്‍ഗീയ താമരയെ വേരോടെ പിഴുതെറിഞ്ഞു.

Tags :