ലിംഗത്തില്‍ മുളക് അരച്ചുതേയ്ക്കുക, കെട്ടിത്തൂക്കുക,10 ദിവസം നഗ്നരാക്കി മൂന്നാംമുറ; പോലീസിന്റെ കണ്ണില്ല ക്രൂരതകൾ; പതിറ്റാണ്ടുകള്‍ക്ക് ശേഷം നീതി; അന്ന് സത്യം വിളിച്ചുപറഞ്ഞ പി എസ് ശ്രീധരന്‍ പിളളയെ അധിക്ഷേപിച്ചു; ‘സാക്ഷ്യം’ പുസ്തകം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Spread the love

തൃശ്ശൂര്‍: തൊഴിയൂർ സുനിൽ വധക്കേസിൽ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലീസുകാർ നഷ്ടപരിഹാരം നൽകണമെന്ന് വിവരങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരത്തുക കിട്ടുന്നത് മൂന്നുപതിറ്റാണ്ട് നടത്തിയ നിയമപോരാട്ടത്തിന് ശേഷമാണെന്ന് ഓര്‍ക്കണം.

കേസില്‍ കുരുങ്ങിയത് സിപിഎം പ്രവര്‍ത്തകരാണെങ്കിലും യഥാര്‍ഥ പ്രതികള്‍ ജംയത്തൂല്‍ ഇഹ്സാനിയയുടെ പ്രവര്‍ത്തകരാണെന്ന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായിരുന്ന പി.എസ് ശ്രീധരന്‍ പിള്ള കൊലപാതകം നടന്ന അന്നേ പറഞ്ഞിരുന്നു.

ചേകന്നൂര്‍ മൗലവി വധക്കേസിലും തൃശ്ശൂര്‍ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ പെട്ട ജംയത്തൂല്‍ ഇഹ്സാനിയയുടെ പ്രവര്‍ത്തകരാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി പി.എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ പറയുമ്പോഴേക്കും തന്നെ അധിക്ഷേപിക്കാനായിരുന്നു അന്നേ ശ്രമമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ജംയത്തൂല്‍ ഇഹ്സാനിയയുടെ പങ്കിനെ കുറിച്ച് ‘സാക്ഷ്യം’ എന്ന തന്റെ പുസ്തകത്തില്‍ ശ്രീധരന്‍ പിള്ള വിശദമായി എഴുതിയിരുന്നു.

പോലീസിനെ അന്ധമായി വിശ്വസിച്ച് കോടതി ഈ കേസിനെ ലാഘവത്തോടെ കൈകാര്യം ചെയ്തതിന്റെ ഫലമാണ് നിരപരാധികളായവര്‍ നാല് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്നത്. ഇതില്‍ ജംയത്തൂല്‍ ഇഹ്സാനിയയുടെ പങ്കുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ലേഖനമെഴുതിയതും സാക്ഷ്യം എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചതും.

അയോധ്യയില്‍ കര്‍സേവയ്ക്ക് പോയവരാണ് തുടര്‍ച്ചയായി കൊല്ലപ്പെട്ട് കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടെന്ന് ഉറപ്പായിരുന്നു. പക്ഷെ ഡമ്മി പ്രതികളെ സംഘടിപ്പിച്ച് സ്റ്റാറായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഷീല്‍ഡ് നല്‍കി ആദരിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പോലും സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ തയ്യാറായിരുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ട് കൂടാ എന്ന നമ്മുടെ നിയമ സംവിധാനത്തിന് നേരെ എതിരായ കാര്യമായിരുന്നു കേരളത്തില്‍ നിയമവാഴ്ചയുമായി നടന്ന് കൊണ്ടിരുന്നത്. അതുകൊണ്ടാണ് താനൊരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ കേസിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നത്.

പക്ഷെ കേസില്‍ മാര്‍ക്സിസ്റ്റുകാരെ പിടിച്ചപ്പോള്‍ എല്ലാവരും സന്തുഷ്ടരായി. പക്ഷെ താന്‍ തൃപ്തനായിരുന്നില്ല. നമ്മുടെ സമൂഹം എവിടേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്ന് ആലോചിച്ച് ലജ്ജിക്കേണ്ട അവസ്ഥയാണ് പുതിയ സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്നത്. നിയമവാഴ്ചയില്‍ കോടതിയുടെ ചുമതല പ്രോസിക്യൂഷനേയും പ്രതികളേയും ഒരുപോലെ കാണുക എന്നതാണ്. ഇതില്‍ നിന്ന് മാറിപ്പോയത് കൊണ്ടാണ് ഇതുവരെ സംഭവിച്ചതിനെല്ലാം കാരണമായതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.