video
play-sharp-fill

അയാം ദ ബോസ് : ടിക്കാറാം,​ നിങ്ങളല്ല ബോസ് : ബി.ജെ.പി ..യോഗത്തിൽ തർക്കം

അയാം ദ ബോസ് : ടിക്കാറാം,​ നിങ്ങളല്ല ബോസ് : ബി.ജെ.പി ..യോഗത്തിൽ തർക്കം

Spread the love

സ്വന്തംലേഖകൻ

കോട്ടയം : തിരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടത്തെ സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിളിച്ചുചേർത്ത യോഗത്തിൽ തർക്കം. ചർച്ചനടത്താൻ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സൗകര്യമില്ലാത്തതിൽ ചൊല്ലിയാണ് ബി.ജെ.പി നേതാക്കളും തിരഞ്ഞെടുപ്പ് ഓഫീസറും തമ്മിൽ തർക്കമുണ്ടായത്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനിലാണ് സർവകക്ഷിയോഗം വിളിച്ചത്. യോഗത്തിനെത്തിയ സമയത്ത് സ്ഥലത്തിന്റെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് ബി.ജെ.പി നേതാക്കൾ പരാതി അറിയിച്ചു. ബി.ജെ.പിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയും, പദ്മകുമാറുമാണ് യോഗത്തിനെത്തിയത്. ബി.ജെ.പി നേതാക്കളുമായി പിന്നീട് വാക്കുതർക്കത്തിലേക്ക് പോവുകയായിരുന്നു. തർക്കത്തിൽ “അയാം ദബോസെ”ന്ന് ടിക്കാറാം പറഞ്ഞു. തുടർന്ന് ബി.​ജെ.പി നിരാകരിച്ച് കൊണ്ട് “നിങ്ങളല്ല ബോസെ”ന്ന് പ്രതികരിച്ചു.മറ്റ് പാർട്ടി നേതാക്കളും സ്ഥല പരിമിതിയെ കുറിച്ച് പരാതി ഉന്നയിച്ചു. സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനും സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചു. സാധാരണ ഈ ക്യാബിനിലല്ല സർവകക്ഷിയോഗം ചേരുന്നതെന്നും കുറച്ചുകൂടി സൗകര്യമുള്ള ഹാളിലാണെന്നും ആനത്തലവട്ടം ആനന്ദൻ ചൂണ്ടിക്കാട്ടി. എന്നാൽ,​ഇതെല്ലാം ടിക്കാറാം മീണ നിരാകരിക്കുകയായിരുന്നു.