നാമജപം കോടതിയലക്ഷ്യമല്ല. തന്ത്രിയ്ക്കും ശ്രീധരൻ പിള്ളയ്ക്കും എതിരായ കോടതിയലക്ഷ്യ നടപടികൾ തടഞ്ഞു. ഭക്തർക്ക് പ്രതീക്ഷ നൽകി സുപ്രീം കോടതി സോളിസിറ്റർ ജനറൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കും ശബരിമല തന്ത്രി കണ്ഠരര് രാജീവർക്കും എതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് അനുമതിയില്ലെന്ന് സോളിസിറ്റർ ജനറൽ. പി.എസ്.ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേർക്ക് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചത്.
ശബരിമല കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്കെതിരെ സംസാരിക്കുകയും സുപ്രീംകോടതിയ്ക്ക് എതിരെ പരസ്യമായി പ്രസംഗിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഡ്വ. ഗീനാകുമാരി, അഡ്വ.വർഷ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ നടപടി കോടതിയലക്ഷ്യമല്ല. ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസഥാനത്തിൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാനാകില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവ പരിഗണിച്ചാൽ പോലും കോടതി അലക്ഷ്യമാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.