ശ്രീ ശങ്കര ജയന്തി- ഉപവാസദിനമായി ആചരിക്കും: മാർഗദർശകമണ്ഡൽ
സ്വന്തം ലേഖകൻ
കോട്ടയം: ശ്രീ ശങ്കര ജയന്തി ദിനമായ ഇന്ന് ഉപവാസ ദിനമായി ആചരിക്കാൻ മാർഗദർശക മണ്ഡൽ ആഹ്വാനം ചെയ്തു.
സമകാലീന ഹൈന്ദവ ധ്വംസന ശ്രമങ്ങളിൽ പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ രണ്ട് സന്യാസിമാർ അക്രമികളാൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സന്യാസിമാരും , ഗൃഹസ്ഥന്മാരും കഴിവതും ഉപവാസത്തോടെയും പ്രാർത്ഥനയോടെയും കഴിയണം എന്ന് മാർഗദർശകമണ്ഡലം ആഹ്വാനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
.മഹാരാഷ്ട്രയിൽ നടന്ന സന്യാസിമാരുടെ കൂട്ടക്കൊലയെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോൺഗ്രസ്, ഇടതുപക്ഷ കക്ഷികൾ, സാംസ്‌കാരിക നായകന്മാർ തുടങ്ങിയവർ അപലപിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.
ചൊവ്വാഴ്ച നടക്കുന്ന ഉപവാസം വിജയിപ്പിച്ച് വിധ്വംസകശക്തികൾക്ക് താക്കീത് നൽകണമെന്നും മുഴുവൻ ഹിന്ദുധർമ്മവിശ്വാസികളോടും അഭ്യർത്ഥിക്കുന്നുവെന്ന് മാർഗദർശക മണ്ഡൽ അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരിയും ജന.സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും അറിയിച്ചു.