video
play-sharp-fill

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ നയിക്കാൻ  മുൻ എസ്.പി സി.പി ഗോപകുമാർ ; ഗോപകുമാർ എത്തുന്നത് ഐ.എ.എസുകാരെയും ബിസിനസ്സുകാരെയും പിന്തള്ളി : നിർണ്ണായകമായത് ജില്ലാ ജഡ്ജിയും കുമ്മനവും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ നയിക്കാൻ മുൻ എസ്.പി സി.പി ഗോപകുമാർ ; ഗോപകുമാർ എത്തുന്നത് ഐ.എ.എസുകാരെയും ബിസിനസ്സുകാരെയും പിന്തള്ളി : നിർണ്ണായകമായത് ജില്ലാ ജഡ്ജിയും കുമ്മനവും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.എ.എസുകാരും ഐപിഎസുമാരും ഉൾപ്പടെ 61 പേരെ പിൻതള്ളിയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ സിഇഒയായി മുൻ എസ് പി സിപി ഗോപകുമാർ എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രവർത്തന മികവാണ് ഇവരെ പിന്തള്ളി സിഇഒയാകാൻ ഗോപകുമാറിന് സഹായിച്ചതും.

തിരുവിതാംകൂർ ദേവസ്വംബോർഡിലെ മുൻ വിജിലൻസ് എസ്പിയായിരുന്നു ഗോപകുമാർ. ഈ സമയത്താണ് പലവിധ അഴിമതികൾ കണ്ടെത്തിയത്. അഴിമതി കണ്ടെത്തിയതിനെ തുടർന്ന് എസ് പി ഗോപകുമാറും സിഐ പ്രശാന്തും ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് പിൽക്കാലത്ത് അഴിമതിയിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രക്ഷിച്ചെടുക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിലപാടാണ് ഗോപകുമാറിന് തുണയായത്. മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ അനുജനും തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന വി എസ് ജയകുമാർ അടക്കമുള്ളവർ സിഇയാകാൻ രംഗത്തുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ മുതിർന്ന ഐഎഎസ് ഓഫീസർ കെ ജയകുമാറിനെ സിഇഒയാക്കുന്നതും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പിന്മാറുകയായിരുന്നു.

അഴിമതിക്കെതിരെ ക്ഷേത്രങ്ങളിൽ ഇടപെടൽ നടത്തി. ഗോപകുമാറിന് തുണയായി ജില്ലാ ജഡ്ജിയുടെ മനസ്സും മാറി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചതാണ് അതിനിർണ്ണായകമായത്.

കുമ്മനം രാജശേഖരനെയും പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റി നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സർക്കാർ നോമിനി എന്നിവരും അംഗങ്ങളാണ്. കുമ്മനവും ഗോപകുമാറിനെ നിയമിക്കാനുള്ള രാജകുടുംബത്തിന്റെ തീരുമാനത്തെ അനുകൂലിച്ചു.

 

ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം നൽകിയ അപ്പീൽ സുപ്രീം കോടതി അംഗീകരിച്ചത്. ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ക്ഷേത്രത്തിന്റെ സ്വത്തിൽ ഒരു അവകാശവും തിരുവിതാംകൂർ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാൽ പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് (വിഗ്രഹത്തിന്) അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശം രാജകുടുംബം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.