രണ്ടര നൂറ്റാണ്ടിനു ശേഷം വീണ്ടും മഹാ കുംഭാഭിഷേകം; അപൂർവ്വ നിമിഷത്തിന് സാക്ഷിയാവാൻ ഒരുങ്ങി ശ്രീപത്മനാഭസ്വാമി ക്ഷേത്രം; താഴികക്കുട സമർപ്പണം ജൂൺ എട്ടിന്

Spread the love

തിരുവനന്തപുരം: 275 വർഷത്തിന് ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. 1750-ൽ മാർത്താണ്ഡവർമ മഹാരാജാവ് ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് ഈ മഹാപൂജാചടങ്ങ് വീണ്ടും അരങ്ങേറുന്നത്.

സ്തൂപികാ സമർപ്പണമെന്നറിയപ്പെടുന്ന താഴികക്കുട സമർപ്പണമാണ് നടത്തുന്നത്. ജൂൺ 8ന് നടക്കാനാണ് മഹാകുംഭാഭിഷേകം.

ക്ഷേത്ര നവീകരണത്തിനുശേഷമാണ് മഹാകുംഭാഭിഷേക ചടങ്ങുകൾ നടക്കുന്നത്. ശ്രീകോവിലിന് മുകളിൽ താഴികക്കുടങ്ങൾ സമർപ്പിക്കുക, വിഷ്വക്‌സേനയുടെ വിഗ്രഹം പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം തുടങ്ങിയവയാണ് മുഖ്യ ചടങ്ങുകൾ. കുംഭാഭിഷേക ചടങ്ങുകൾ അന്ന് രാവിലെ 7.45ന് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 2 മുതൽ ക്ഷേത്രത്തിൽ ശുദ്ധിക്രിയകളും കലശപൂജകളും ആരംഭിക്കും. തന്ത്രിമാരായ തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിക്കും. മഹാകുംഭാഭിഷേക ചടങ്ങുകളിൽ എട്ടരയോഗക്കാർ, പുഷ്പാഞ്ജലി സ്വാമിയാർ, ക്ഷേത്രംസ്ഥാനി തുടങ്ങിയവർ പങ്കെടുക്കും.