ശ്രീനാരായണ ഗുരു ഓപ്പൺ യൂണി. കലോത്സവം കോഴിക്കോട്ട് 28 മുതൽ 30 വരെ

Spread the love

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവം 28 മുതൽ 30 വരെ കോഴിക്കോട്ട് നടക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ.വി.പി. ജഗതിരാജ് അറിയിച്ചു. കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് വേദികൾ.

video
play-sharp-fill

18 മുതൽ 83 വയസുവരെയുള്ള 76,000 പഠിതാക്കളാണ് യൂണിവേഴ്സിറ്റിക്കുള്ളത്. ഇവരിൽ 5000 പേർ വ്യക്തിഗത മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്തു.

സോണൽ കലോത്സവങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവരാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ഗ്രേസ് മാർക്ക്, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ ലഭിക്കും. കലോത്സവ ലോഗോ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. സോണൽ കലോത്സവങ്ങൾ 15, 16 തീയതികളിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group