ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ച് തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക എസ്എൻഡിപി യൂണിറ്റ്

Spread the love

തലയോലപ്പറമ്പ്: കെ ആർ നാരായണൻ സ്മാരക എസ് എൻ ഡി പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിൻ്റെ 171-ാമത് ജയന്തി ആഘോഷിച്ചു.

video
play-sharp-fill

തലപ്പാറ ഗുരുദേവ പ്രാർത്ഥനാലയത്തിന് മുന്നിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, പീതവർണ കുടകൾ തുടങ്ങി വൈവിധ്യമാർന്ന ആകർഷണങ്ങൾ ഘോഷയാത്രയ്ക്ക് ചാരുത കൂട്ടി.

യൂണിയൻ പ്രസിഡന്റ്‌ ഇ ഡി പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബു, വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ ഗൗതംസുരേഷ് ബാബു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ ധന്യ പുരുഷോത്തമൻ, അഭിലാഷ് രാമൻകുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഘോഷയാത്ര കെ ആർ ഓഡിറ്റോറിതിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ഗുരു ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഇ ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പികെ വേണുഗോപാൽ, മുദ്ര കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ എസ് വിനോദ്, യുഎസ് പ്രസന്നൻ, ബിജു റാഘവൻ, ഗൗതം സുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, ധന്യ പുരുഷോത്തമൻ, ഷിബു മലയിൽ, വത്സ മോഹനൻ, അമ്പിളി ബിജു, സിമി ബിനോയി എന്നിവർ പ്രസംഗിച്ചു.